ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിൽ കഴിയുകയായിരുന്ന ബിനീഷ് കോടിയേരിക്ക് ജാമ്യം. ഉപാധികളോടെയാണ് കർണാടക ഹൈക്കോടതി ബിനീഷ് കോടിയേരിക്ക് കോടതി ജാമ്യം അനുവദിച്ചത്. കേസിൽ ബിനീഷ് അറസ്റ്റിലായി ഒരു വർഷം തികയാനിരിക്കെയാണ് ജാമ്യം.
2020 ഒക്ടോബർ 29 നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ ഇ.ഡി അറസ്റ്റ് ചെയ്തത്. ഏറെ ചർച്ചകൾക്ക് വഴി വെച്ച കേസായിരുന്നു ഇത്. അറസ്റ്റിനു ശേഷം നിരവധി തവണ ജാമ്യത്തിനായി ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. കേസില്‍ ബിനീഷ് കോടിയേരി അറസ്റ്റിലായിട്ട് നാളെ ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. ബംഗളുരു മയക്കു മരുന്നു കേസില്‍ കൊച്ചി സ്വദേശിയായ അനൂപ് മുഹമ്മദ് അറസ്റ്റിലായത് മുതൽ തന്നെ ബിനീഷിന്റെ പേരും ഉയർന്നു വന്നിരുന്നു. പിന്നെയാണ് ബിനീഷിനെയും അറസ്റ്റ് ചെയ്തത്.
Discussion about this post