Friday, February 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മുല്ലപ്പെരിയാർ : മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തിയെങ്കിലും ജലനിരപ്പ് 138.85 അടി തന്നെ; ആശങ്ക വേണ്ടെന്ന് മന്ത്രി

by Brave India Desk
Oct 30, 2021, 09:49 am IST
in Kerala
Share on FacebookTweetWhatsAppTelegram

കുമളി: മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടും മുല്ലപ്പെരിയാറിലെ ജലനിരപ്പ് 138.85 അടിയില്‍ തന്നെ തുടരുന്നു. 825 ഘന അടി വെള്ളമാണ് സ്പില്‍വേയിലൂടെ പുറത്തേക്ക് വിടുന്നത്. അണക്കെട്ട് തുറന്നതിനാല്‍ ഒന്നര അടിയോളം പെരിയാറില്‍ ജലനിരപ്പുരയരുകയും ചെയ്തു. അതേസമയം മുല്ലപ്പെരിയാര്‍ തുറന്നതിന് ശേഷവും ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നില്ലെന്ന് മാത്രമല്ല കുറയുകയും ചെയ്തു.

വെള്ളിയാഴ്ച രാവിലെ 8 മണിയോടെയാണ് രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി ജലം പുറത്തേക്ക് ഒഴുക്കി തുടങ്ങിയത്. ജലനിരപ്പ് വീണ്ടും ഉയര്‍ന്നതിനെ തുടര്‍ന്ന് 9 മണിയോടെ മൂന്നാമത്തെ ഷട്ടറുകളും ഉയര്‍ത്തുകയായിരുന്നു. സെക്കന്റില്‍ 23000 ലിറ്റര്‍ ജലമാണ് പുറത്തേക്ക് ഒഴുക്കുന്നതെന്നാണ് കണക്കുകള്‍ പറയുന്നത്. എന്നിട്ടും മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് താഴുന്നില്ല എന്നതാണ് ആശങ്കയ്ക്ക് ഇടയാക്കുന്നത്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ പെയ്തതാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തുന്നത്. അണക്കെട്ടിലേക്ക് എത്തുന്ന അളവിനനുസരിച്ച് അണക്കെട്ടിന്റെ പുറത്തേക്ക് ജലം പോകുന്നില്ല.

Stories you may like

ഗണേഷ് സൂക്ഷിക്കുക, പഴയ കഥകൾ തുറന്നുവിടും; ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നതിനെതിരെ തിരുവഞ്ചൂരിന്റെ വജ്രായുധം

കഴുത്തിൽപ്പിടിക്കുന്നത് എഐ നിർമ്മിത ദൃശ്യങ്ങൾ; ഷാഫിക്ക് ഒരു നീരസവുമില്ല, പിടിവലി വിവാദത്തിൽ മറുപടി; ‘സിപിഎം സൈബർ ആക്രമണം’ എന്ന് ഡിസിസി!

മുല്ലപ്പെരിയാറിലേക്കുള്ള ഇന്‍ഫ്‌ളോ കുറയുന്നില്ല എന്നതാണ് ജലനിരപ്പ് കുറയാത്തതിന് കാരണമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. തമിഴ്‌നാട് കൂടുതല്‍ ജലം കൊണ്ടുപോകാന്‍ ശ്രമിക്കണം എന്ന് മന്ത്രി ആവശ്യപ്പെട്ടു. ആവശ്യമെങ്കില്‍ ഇനിയും ഷട്ടറുകള്‍ ഉയര്‍ത്തി കൂടുതല്‍ ജലം പുറത്തേക്ക് ഒഴുക്കണം. അങ്ങനെ ഒഴുക്കിയാലും അതൊരിക്കലും പെരിയാറിനെയോ ഇടുക്കി അണക്കെട്ടിനെയോ ബാധിക്കില്ല.

നിലവില്‍ ആശങ്കയ്ക്കിടയാക്കുന്ന ഘടകങ്ങളൊന്നും ഇല്ലെന്നും മന്ത്രി പറഞ്ഞു. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിലവില്‍ റെഡ് അലര്‍ട്ടല്ല ഓറഞ്ച് അലര്‍ട്ടാണ്. ഇടുക്കി അണക്കെട്ടിലും ആശങ്കയ്ക്ക് വകയില്ല. വളരെ ചെറിയ അളവിലുള്ള വെള്ളം മാത്രമാണ് ഇടുക്കി അണക്കെട്ടിലേക്ക് ഒഴുകി എത്തുന്നത്. 5000 ഘന അടി ജലം തുറന്നുവിട്ടാല്‍ പോലും പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പരമാവധി ഒഴുക്കാന്‍ കഴിയുന്നതിലും കുറവ് ജലം മാത്രമാണ് നിലവില്‍ പെരിയാറിലൂടെ ഒഴുകുന്നത്.

Tags: mullapperiyar dam
ShareTweetSendShare

Latest stories from this section

ആഗോള അയ്യപ്പ സംഗമത്തിൽ ‘കോടികളുടെ’ കളി;സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിൽ കുടുങ്ങി സർക്കാർ! തിരിച്ചുനൽകാത്ത 2 കോടിയും ജിഎസ്ടി ഇല്ലാത്ത ബില്ലുകളും

ആഗോള അയ്യപ്പ സംഗമത്തിൽ ‘കോടികളുടെ’ കളി;സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിൽ കുടുങ്ങി സർക്കാർ! തിരിച്ചുനൽകാത്ത 2 കോടിയും ജിഎസ്ടി ഇല്ലാത്ത ബില്ലുകളും

ശശി തരൂർ ‘ലക്ഷ്മണ രേഖ’ ലംഘിച്ചു ; ഡൽഹിയിൽ കോൺഗ്രസ് നേതൃത്വത്തിന്റെ പ്രത്യേക യോഗം

‘ഇത് ഭാരത് ബന്ദല്ല, വെറും കേരള ബന്ദ്’; പൗരന്മാരെ ബന്ദികളാക്കുന്ന സമരരീതിക്കെതിരെ ശശി തരൂർ! 

പങ്കാളികൾക്കെതിരായ ആയുധമായി ബലാത്സംഗ വിരുദ്ധ നിയമത്തെ സ്ത്രീകൾ ദുരുപയോഗം ചെയ്യുന്നു; ഹൈക്കോടതി

ഖുൽഅ് വഴി വിവാഹമോചനം; ഭാര്യ, ഭർത്താവിന് 10 ലക്ഷം രൂപ നഷ്ടപരിഹാരവും സ്വർണ്ണവും നൽകണം!ഉത്തരവുമായി കണ്ണൂർ കുടുംബകോടതി

പഞ്ചാരയടിക്കാർക്ക് സ്പെഷ്യൽ ഓഫറുമായി സർക്കാർ ; വാലന്റൈൻസ് ദിനത്തിൽ സപ്ലൈകോയിൽ 14 രൂപയ്ക്ക് പഞ്ചസാര

പഞ്ചാരയടിക്കാർക്ക് സ്പെഷ്യൽ ഓഫറുമായി സർക്കാർ ; വാലന്റൈൻസ് ദിനത്തിൽ സപ്ലൈകോയിൽ 14 രൂപയ്ക്ക് പഞ്ചസാര

Discussion about this post

Latest News

ഗണേഷ് സൂക്ഷിക്കുക, പഴയ കഥകൾ തുറന്നുവിടും; ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നതിനെതിരെ തിരുവഞ്ചൂരിന്റെ വജ്രായുധം

ഗണേഷ് സൂക്ഷിക്കുക, പഴയ കഥകൾ തുറന്നുവിടും; ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നതിനെതിരെ തിരുവഞ്ചൂരിന്റെ വജ്രായുധം

ബ്രിട്ടീഷ് പൈതൃകം വിട്ട് ‘സേവാ തീർത്ഥിലേക്ക്; പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് കർത്തവ്യ പഥിലെ പുതിയ അഡ്രസ്സിലേക്ക് മാറുന്നു

ബ്രിട്ടീഷ് പൈതൃകം വിട്ട് ‘സേവാ തീർത്ഥിലേക്ക്; പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് കർത്തവ്യ പഥിലെ പുതിയ അഡ്രസ്സിലേക്ക് മാറുന്നു

താരിഖ് റഹ്മാന്റെ കൈപിടിച്ച് ബംഗ്ലാദേശ്; അഭിനന്ദനങ്ങളുമായി മോദി, ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിൽ വഴിത്തിരിവ്

താരിഖ് റഹ്മാന്റെ കൈപിടിച്ച് ബംഗ്ലാദേശ്; അഭിനന്ദനങ്ങളുമായി മോദി, ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിൽ വഴിത്തിരിവ്

ഇറാസ്മസ് ഒരു ട്രെയിലർ മാത്രം; ഇന്ത്യയെ കാത്തിരിക്കുന്നത് ഉസ്മാൻ താരീഖ് എന്ന ‘മിസ്റ്ററി’ കടങ്കഥ; ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് ഉറക്കമില്ലാത്ത രാത്രികൾ

ഇറാസ്മസ് ഒരു ട്രെയിലർ മാത്രം; ഇന്ത്യയെ കാത്തിരിക്കുന്നത് ഉസ്മാൻ താരീഖ് എന്ന ‘മിസ്റ്ററി’ കടങ്കഥ; ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് ഉറക്കമില്ലാത്ത രാത്രികൾ

ദേശീയപാത ഫീസ് നിയമങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ ; ഫെബ്രുവരി 15 മുതൽ പുതിയ നിയമങ്ങൾ

ദേശീയപാത ഫീസ് നിയമങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ ; ഫെബ്രുവരി 15 മുതൽ പുതിയ നിയമങ്ങൾ

സ്പിന്നിനെ മെരുക്കിയവർ ഇന്ന് സ്പിന്നിൽ കുടുങ്ങുമ്പോൾ: മാറുന്ന ഇന്ത്യൻ ക്രിക്കറ്റ് കഥ; അന്നും ഇന്നും മാറ്റങ്ങൾ ഇത്

സ്പിന്നിനെ മെരുക്കിയവർ ഇന്ന് സ്പിന്നിൽ കുടുങ്ങുമ്പോൾ: മാറുന്ന ഇന്ത്യൻ ക്രിക്കറ്റ് കഥ; അന്നും ഇന്നും മാറ്റങ്ങൾ ഇത്

യുകെ-ഇന്ത്യ പ്രതിരോധ ഉടമ്പടി ; ബ്രിട്ടീഷ് യുദ്ധവിമാന പൈലറ്റുമാർക്ക് ഇന്ത്യൻ വ്യോമസേന പരിശീലനം നൽകും

യുകെ-ഇന്ത്യ പ്രതിരോധ ഉടമ്പടി ; ബ്രിട്ടീഷ് യുദ്ധവിമാന പൈലറ്റുമാർക്ക് ഇന്ത്യൻ വ്യോമസേന പരിശീലനം നൽകും

ട്രേഡ് യൂണിയൻ കളികൾ ഇനി മാറും ; ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് (ഭേദഗതി) ബിൽ പാസാക്കി പാർലമെന്റ്

ട്രേഡ് യൂണിയൻ കളികൾ ഇനി മാറും ; ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് (ഭേദഗതി) ബിൽ പാസാക്കി പാർലമെന്റ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies