റിയാദ്: മിനാ ദുരന്തത്തില്‍ മരിച്ച മലയാളികളുടെ എണ്ണം പതിനാലായി. ഒരു മലയാളിയുടെ മരണം കൂടി സ്ഥിരീകരിച്ചു. മലപ്പുറം കോട്ടപ്പടി സ്വദേശി സമീര്‍ ചെകിടപ്പുറത്ത് ആണ് മരിച്ചത്. അഭ്യന്തര ഹജ്ജ് ഗ്രൂപ്പില്‍ ഹജ്ജിനു എത്തിയതായിരുന്നു.
ദുരന്തത്തില്‍ 101 ഇന്ത്യക്കാരുടെ മരണം ഇതുവരെ സ്ഥിരീകരിച്ചതായി കോണ്‍സുലേറ്റ് അറിയിച്ചു. ഇന്ത്യക്കാരായ നിരവധി തീര്‍ത്ഥാടകരെ കുറിച്ച് ഇപ്പോഴും ഒരു വിവരവുമില്ല. ദുരന്തത്തില്‍ മരിച്ചവരെയും കാണാതായവരെയും തിരിച്ചറിയാനും കണ്ടെത്താനുമുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് സൗദി അധികൃതര്‍ അറിയിച്ചു.
ഇതുവരെയുള്ള കണക്ക് അനുസരിച്ച് മൊത്തം 770 പേരാണ് അപകടത്തില്‍ മരിച്ചത്. ഇതില്‍ പലരെയും ഇനിയും തിരിച്ചറിയാനായിട്ടില്ല. മരണപ്പെട്ടവരുടെ ചിത്രം ആശുപത്രി മോര്‍ച്ചറികള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ദിവസം കഴിയുംതോറും തിരിച്ചറിയല്‍ കൂടുതല്‍ ദുഷ്ക്കരമാകുകയാണ്.
Discussion about this post