ദുബായ്: ട്വെന്റി 20 ലോകകപ്പിലെ ന്യൂസിലാൻഡിനെതിരായ നിർണ്ണായക മത്സരത്തിൽ ഇന്ത്യക്ക് ടോസ് നഷ്ടമായി. ടോസ് നേടിയ കിവീസ് നായകൻ കെയ്ൻ വില്ല്യംസൺ ഇന്ത്യയെ ബാറ്റിംഗിനയച്ചു. ആദ്യ മത്സരത്തിൽ പാകിസ്ഥാനോട് തോറ്റ ഇരു ടീമുകൾക്കും ഇന്ന് വിജയം അനിവാര്യമാണ്.
ആദ്യ മത്സരത്തിൽ പാകിസ്ഥാനോട് പത്ത് വിക്കറ്റിന് പരാജയപ്പെട്ടതിന്റെ ക്ഷീണം തീർക്കാൻ ഇറങ്ങുന്ന ഇന്ത്യക്ക് കനത്ത വെല്ലുവിളി ഉയർത്താൻ പോന്ന ടീമാണ് ന്യൂസിലാൻഡ്. ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യക്കെതിരെ മികച്ച റെക്കോർഡാണ് കീവീസിനുള്ളത്. എന്നാൽ കഴിഞ്ഞ വർഷം ന്യൂസിലാൻഡിൽ നടന്ന ട്വെന്റി 20 പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു.
മികച്ച ബൗളിംഗ് നിരയാണ് ഇന്ത്യയെ അപേക്ഷിച്ച് ന്യൂസിലാൻഡിന്റെ കരുത്ത്. ടിം സൗത്തിയും ട്രെന്റ് ബോൾട്ടും അടങ്ങുന്ന ബൗളിംഗ് നിര വേഗതയും ബൗൺസും കൊണ്ട് ഇന്ത്യയെ ബുദ്ധിമുട്ടിക്കാൻ ശേഷിയുള്ളവരാണ്. എന്നാൽ ആദ്യ മത്സരത്തിൽ തീർത്തും പരാജയമായ ബൗളിംഗ് നിരയാണ് ഇന്ത്യയുടെ പോരായ്മ.
Discussion about this post