നാഗ്പുർ: നിർബന്ധിത മതപരിവർത്തനം അവസാനിപ്പിക്കണമെന്നും മതം മാറുന്നവർ അത് തുറന്ന് സമ്മതിക്കാൻ തയ്യാറാകണമെന്നും ആർ എസ് എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ. മതപരിവർത്തന നിരോധനവുമായി ബന്ധപ്പെട്ട ഏത് നിയമത്തെയും സംഘം പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
മതം മാറിയവർ അത് തുറന്ന് സമ്മതിക്കാൻ തയ്യാറാകണം. ചില ആളുകൾ മതം മാറിയ ശേഷം അത് മറച്ച് വെക്കുകയാണ്. അവർ ഇതിനാൽ ഇരട്ട ആനുകൂല്യം പറ്റുന്നു. ഹൊസബലെ പറഞ്ഞു. സ്വമേധയാ ഉള്ള മതം മാറ്റത്തിന് ആർ എസ് എസ് എതിരല്ലെന്നും എന്നാൽ ന്യൂനപക്ഷങ്ങൾ തങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ വേണ്ടി മതം മാറ്റുന്നതിനെ ആർ എസ് എസ് എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.
മതപരിവർത്തന നിരോധന നിയമത്തോടുള്ള ചിലരുടെ എതിർപ്പ് അവരുടെ താത്പര്യം വ്യക്തമാക്കുന്നതാണെന്നും ഹൊസബലെ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി മാർപ്പാപ്പയെ സന്ദർശിച്ചതിൽ തെറ്റൊന്നും ഇല്ലെന്നും അത് ഇന്ത്യയുടെ അഭിമാനം ഉയർത്തുകയാണ് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം ദേശീയ മാധ്യമത്തോട് പറഞ്ഞു.
Discussion about this post