സനാ: ദക്ഷിണ യമനിലുണ്ടായ കാര്‍ ബോംബ് സ്ഫോടനം. ഏദന്‍ നഗരത്തിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള പ്രവേശന കവാടത്തിന് സമീപമാണ് സ്‌ഫോടനമുണ്ടായത്. 22 മരിച്ചെന്നാണ് റിപ്പോർട്ട്. 50 പേര്‍ക്ക് പരിക്കേറ്റു. ഉന്നത പോലീസ് ഉദ്യോഗസ്ഥരും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഭീകരാക്രമണമാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ഏദനില്‍ ഗവര്‍ണര്‍ സഞ്ചരിച്ച വാഹനവ്യൂഹത്തെ ലക്ഷ്യമിട്ട് നടന്ന കാര്‍ ബോംബ് സ്‌ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഗവര്‍ണര്‍ തലനാരിഴയ്ക്കാണ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്.













Discussion about this post