ഗ്ലാസ്ഗ്ലോ: 2070 ഓടെ ഇന്ത്യയുടെ കാര്‍ബണ്‍ എമിഷന്‍ പൂജ്യത്തില്‍ എത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നെറ്റ് സീറോ എന്നതാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
കാര്‍ബണ്‍ പുറംതള്ളലും അന്തരീക്ഷത്തില്‍ നിന്നുള്ള ഒഴിവാക്കലും സമമാകുന്ന സ്ഥിതിയിലേക്ക് എത്തിക്കാനും ഇന്ത്യ ശ്രമം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
2030-ഓടെ ഫോസില്‍ ഇതര ഇന്ധനങ്ങളില്‍ നിന്നുള്ള ഊര്‍ജത്തിന്റെ അളവ് 500 ജിഗാ വാട്ട് ആയി ഉയര്‍ത്തും, 2030-ഓടെ ഇന്ത്യക്ക് ആവശ്യമായ ഊര്‍ജത്തിന്റെ പകുതിയും പുനരുപയോഗിക്കുന്ന ഊര്‍ജമാക്കി മാറ്റും, 2030-ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ 45 ശതമാനമായി കുറയ്ക്കും, കാര്‍ബണ്‍ പുറന്തള്ളല്‍ 2030 ആവുമ്പോഴേക്കും ഒരു ബില്ല്യന്‍ ടണ്ണായി കുറയ്ക്കും എന്നിവയാണ് മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍. ഇന്ത്യയുടെ ചരിത്രത്തിലെ മികച്ച തീരുമാനങ്ങളാണ് ഇവയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post