കൊച്ചി : ഇന്ത്യയുടെ മലയാളി ഹോക്കി താരം ഒളിമ്പ്യൻ പി ആര് ശ്രീജേഷിന് ഖേല്‍രത്ന പുരസ്കാരം. ശ്രീജേഷും ടോക്യോ ഒളിമ്പിക്സ് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്രയും അടക്കം 12 താരങ്ങള്‍ക്കാണ് പരമോന്നത കായിക പുരസ്കാരം ലഭിച്ചത്.
സുനില്‍ ഛേത്രി, മിതാലി രാജ്, ലൗലിന ബോര്ഗോഹെയ്ന്, രവികുമാര്‍ ദഹിയ, മന്‍പ്രീത് സിങ് എന്നിവര്‍ക്കും ടോക്യോ പാരാലിമ്പിക്സിൽ സ്വര്‍ണമെഡല്‍ നേടിയ അവനി ലേഖര, മനീഷ് നല്‍വാള്‍, കൃഷ്ണനാഗര്‍, പ്രമോദ് ഭാഗത്, സുമിത് ആന്റിലിന് എന്നിവരും ഖേല്‍ രത്നക്ക് അര്‍ഹരായി. ഈ മാസം 13 ന് പുരസ്കാരം സമ്മാനിക്കും.
Discussion about this post