കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താനുള്ള ശ്രമത്തിനിടെ രണ്ടുപേര്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സിന്റെ പിടിയിലായി. കാസര്‍കോട് സ്വദേശിനി ജമീല, കോഴിക്കോട് സ്വദേശി ഫൈസല്‍ എന്നിവരാണ് പിടിയിലായത്. രണ്ടുപേരില്‍ നിന്നായി 1.329 കിലോ സ്വര്‍ണമാണ് കണ്ടെത്തിയത്.
ജമീലയുടെ തലമുടിയില്‍ വച്ചിരുന്ന ‘ഹെയര്‍ ബണ്‍’ പുറത്തെടുത്തു പരിശോധിച്ചപ്പോഴാണ് 24 കാരറ്റിന്റെ 565 ഗ്രാം സ്വര്‍ണവും 22 കാരറ്റിന്റെ 105 ഗ്രാം സ്വര്‍ണവും കണ്ടെടുത്തത്. ദുബൈയില്‍ നിന്നെത്തിയ വിമാനത്തിലെ യാത്രക്കാരിയായിരുന്നു അവര്‍.
ദോഹയില്‍ നിന്നെത്തിയ ഫൈസലില്‍ നിന്ന് സോക്സിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കണ്ടെടുത്തത്. ഇയാളില്‍ നിന്ന് 559 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. ഡപ്യൂടി കമീഷണര്‍ ടി എ കിരണ്‍, അസി. കമീഷണര്‍ ജെ ആനന്ദ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Discussion about this post