ശ്രീനഗർ: കേന്ദ്ര സർക്കാർ ഇന്ധനി നികുതി കുറച്ചതിന് പിന്നാലെ ജമ്മു കശ്മീരിൽ പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവർദ്ധിത നികുതി കുറച്ചു. പെട്രോളിനും ഡീസലിനും ഏഴ് രൂപ വീതമാണ് മൂല്യവർദ്ധിത നികുതി കുറയ്ക്കുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറച്ചതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗംഭീരമായ ദീപാവലി സമ്മാനമാണ് തങ്ങൾക്ക് നൽകിയിരിക്കുന്നതെന്ന് ജമ്മു കശ്മീർ ലഫ്റ്റ്നന്റ് ഗവർണർ പ്രതികരിച്ചു.
ഈ പശ്ചാത്തലത്തിൽ ജമ്മു കശ്മീരും മൂല്യവർദ്ധിത നികുതി കുറയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ്. പെട്രോളിനും ഡീസലിനും 7 രൂപ വീതം കുറയ്ക്കുന്നതോടെ പെട്രോൾ വിലയിൽ പന്ത്രണ്ട് രൂപയുടെയും ഡീസൽ വിലയിൽ 17 രൂപയുടെയും കുറവുണ്ടാകുമെന്നും ജമ്മു കശ്മീർ ലഫ്റ്റ്നന്റ് ഗവർണർ പറഞ്ഞു.
രാജ്യത്ത് ഇന്ധന വിലക്കയറ്റം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ നികുതി കുറയ്ക്കാൻ കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. ഉപഭോക്താക്കൾക്ക് ദീപാവലി സമ്മാനമായാണ് കേന്ദ്ര സർക്കാർ തീരുമാനം പ്രഖ്യാപിച്ചത്. പെട്രോളിന്റെ എക്സൈസ് തീരുവ അഞ്ച് രൂപയും ഡീസലിന്റേത് പത്ത് രൂപയുമാണ് കുറച്ചത്.
Discussion about this post