ലാഹോർ: പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രഖ്യാപിച്ച 120 ബില്ല്യൺ പുനരധിവാസ പാക്കേജ് നുണകളുടെ കൂമ്പാരമാണെന്ന് പി എം എൽ എൻ നേതാവ് ഷഹബാസ് ഷെരീഫ്. കഴിഞ്ഞ ബജറ്റിൽ പറഞ്ഞ പദ്ധതികൾ ഇതുവരെ തുടങ്ങി വെക്കാൻ പോലും സാധിച്ചിട്ടില്ല. പിന്നെ ഈ പാക്കേജ് എങ്ങനെ നടപ്പിലാക്കുമെന്നും അദ്ദേഹം ചോദിച്ചു.
പെട്രോൾ വില വർദ്ധിപ്പിച്ച് വികസനം നടപ്പിലാക്കുമെന്നാണ് ഇമ്രാൻ ഖാൻ പറയുന്നത്. ഇത് ഏത് തരം ജനക്ഷേമമാണെന്ന് ജനങ്ങൾ ചിന്തിക്കണം. രാജ്യത്ത് പണപ്പെരുപ്പം ഇടത്തരക്കാരന്റെ നട്ടെല്ലൊടിക്കുകയാണെന്നും ഷെരീഫ് പറഞ്ഞു.
വായ്പ നൽകണമെങ്കിൽ നികുതി വർദ്ധിപ്പിക്കണമെന്നാണ് ഐ എം എഫ് പറയുന്നത്. ഇമ്രാൻ അതിന് സമ്മതം മൂളുകയാണെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭം ഉണ്ടാകും. ഈ നികുതിഭാരമൊക്കെ ചുമക്കുന്ന ജനങ്ങൾ പ്രതികരിച്ച് തുടങ്ങിയാൽ ഇമ്രാൻ ഭരണകൂടം നിലം പരിശാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
Discussion about this post