Monday, August 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

എഴുപത് വർഷത്തിനിടെ കത്തോലിക്കാ പുരോഹിതർ പീഡിപ്പിച്ചത് രണ്ട് ലക്ഷത്തി പതിനാറായിരം കുട്ടികളെ; ദേവാലയങ്ങളിൽ മുട്ടുകുത്തി പ്രായശ്ചിത്ത പ്രാർത്ഥന നടത്തി ബിഷപ്പുമാർ

പ്രഹസനമല്ല, നീതിയാണ് വേണ്ടതെന്ന് ഇരകൾ

by Brave India Desk
Nov 7, 2021, 12:24 pm IST
in International
Share on Facebook
Tweet
WhatsAppTelegram

പാരീസ്: പുരോഹിതന്മാരുടെ ലൈംഗിക പീഡനങ്ങൾ സഭയ്ക്ക് തലവേദനയാകുന്നു.  1950 മുതൽ 216000 കുട്ടികളെ കത്തോലിക്കാ പുരോഹിതർ പീഡിപ്പിച്ചെന്ന അന്വേഷണ റിപ്പോർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ ശനിയാഴ്ച ലൂർദ് ദേവാലയത്തിൽ മുട്ടുകുത്തിന്ന് ഫ്രാൻസിലെ കത്തോലിക്കാ സഭയിലെ മുതിർന്ന അംഗങ്ങൾ പ്രായശ്ചിത്തം ചെയ്തു. ഇത് നാണക്കേടിന്റെ നിമിഷമെന്നായിരുന്നു ഫ്രാൻസിസ് മാർപ്പാപ്പ റിപ്പോർട്ടിനോട് പ്രതികരിച്ചത്. പതിറ്റാണ്ടുകളായി കുട്ടികളെ ദുരുപയോഗം ചെയ്ത സംഭവത്തിൽ ബിഷപ്പുമാർ സഭയുടെ ഉത്തരവാദിത്തം ഔദ്യോഗികമായി ഏറ്റെടുത്തിരുന്നു.

അതേസമയം നഷ്ടപരിഹാരത്തിന്റെയും സഭയുടെ സമഗ്രമായ പരിഷ്കരണത്തിന്റെയും വിശദാംശങ്ങൾക്കായി തങ്ങൾ ഇപ്പോഴും കാത്തിരിക്കുകയാണെന്ന് ലൈംഗിക പീഡനത്തെ അതിജീവിച്ചവർ പറഞ്ഞു. ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികളുടെ തീർത്ഥാടന കേന്ദ്രമായ ലൂർദിൽ, വിതുമ്പുന്ന കുട്ടിയുടെ മുഖം പ്രതിനിധീകരിക്കുന്ന ഒരു ശിൽപത്തിന്റെ ചിത്രത്തിന്റെ അനാച്ഛാദനത്തിൽ 120 ഓളം ആർച്ച് ബിഷപ്പുമാരും ബിഷപ്പുമാരും സാധാരണക്കാരും ഒത്തുകൂടി. അതിജീവിച്ചവരുടെ അഭ്യർഥന മാനിച്ച്, ചടങ്ങുകൾക്ക് പുരോഹിതന്മാർ അവരുടെ മതപരമായ വസ്ത്രം ധരിച്ചിരുന്നില്ല.

Stories you may like

അജിത് ഡോവൽ ചൈനയിലേക്ക്; ബീജിംഗിൽ വാങ്‌ യിയുമായി നിർണായക കൂടിക്കാഴ്ച

‘ഹർദീപ് സിംഗ് നിജ്ജർ കാനഡയിൽ കൊല്ലപ്പെട്ടതിന് പിന്നിൽ ഞങ്ങൾ’ ; ഗോൾഡി ബ്രാറിന്റെ ശബ്ദരേഖ പുറത്ത്

എന്നാൽ ലൈംഗികാതിക്രമം നേരിട്ടവരിൽ പലരും ചടങ്ങിൽ നിന്ന് വിട്ട് നിന്നു. തങ്ങൾക്ക് നീതിയാണ് വേണ്ടതെന്ന് ഇവർ പ്രതികരിച്ചു. തന്റെ ചെറുപ്പത്തിൽ പുരോഹിതനിൽ നിന്ന് ലൈംഗിക പീഡനം നേരിടേണ്ടി വന്ന പുരോഹിതനായ ഫാദർ ജീൻ മാരി ഡെൽബോസ് ചടങ്ങ് ബഹിഷ്കരിച്ചു. തന്നെ ലൈംഗികമായി ഉപയോഗിച്ച പുരോഹിതനെ ശിക്ഷിക്കുയാണ് വേണ്ടതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അന്വേഷണ റിപ്പോർട്ട് അപൂർണമാണെന്നാണ് ചിലർ ആരോപിക്കുന്നത്.  സഭയിലെ താഴ്ന്ന തട്ടിലുള്ളവർ പീഡിപ്പിച്ചതിന്റെ കണക്കുകൾ കൂടി ഉൾപ്പെടുത്തിയാൽ ഇരകളുടെ എണ്ണം 330000 കടക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. പലപ്പോഴും ആക്രമിക്കപ്പെട്ടവരോട് ക്രൂരമായ ഇടപെടലാണ് സഭയ്ക്കുണ്ടായിരുന്നതെന്നും ഇവർ പറയുന്നു.

പ്രായപൂർത്തിയാകാത്ത കുട്ടികളാണ് ആക്രമണത്തിന് ഇരയായവരിൽ ഭൂരിപക്ഷവുമെന്ന് 2500 പേജുള്ള റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Tags: child sexual abuseCatholic Priests
Share15
Tweet
SendShare

Latest stories from this section

ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം പൂർവസ്ഥിതിയിലാക്കാൻ ബംഗ്ലാദേശ് ; പ്രധാനമന്ത്രി താരിഖ് റഹ്മാൻ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും

ഇന്ത്യക്കെതിരെ ‘ഇസ്ലാമിക് നാറ്റോ’ ; സൗദി-പാക്-തുർക്കി സഖ്യത്തിലേക്ക് ചേരാൻ താല്പര്യം പ്രകടിപ്പിച്ച് ബംഗ്ലാദേശ്

പാകിസ്താൻ കഴുതകൾക്കുണ്ട് വില, ചൈനയുടെ കണ്ണുടക്കി;  വിൽപ്പന കുതിച്ചുയരുന്നു

പാകിസ്താൻ കഴുതകൾക്കുണ്ട് വില, ചൈനയുടെ കണ്ണുടക്കി; വിൽപ്പന കുതിച്ചുയരുന്നു

നടുങ്ങി ടോക്കിയോ; ജപ്പാനിൽ ശക്തമായ ഭൂചലനം, നിരവധി പേർക്ക് പരിക്ക്,

നടുങ്ങി ടോക്കിയോ; ജപ്പാനിൽ ശക്തമായ ഭൂചലനം, നിരവധി പേർക്ക് പരിക്ക്,

ഇസ്‌കോൺ രഥയാത്രയിൽ പങ്കെടുത്ത് അർണോൾഡ് ഷ്വാസ്നെഗർ ; ഭക്തരെയും ആരാധകരെയും ആവേശത്തിലാഴ്ത്തി ഹോളിവുഡ് താരം

ഇസ്‌കോൺ രഥയാത്രയിൽ പങ്കെടുത്ത് അർണോൾഡ് ഷ്വാസ്നെഗർ ; ഭക്തരെയും ആരാധകരെയും ആവേശത്തിലാഴ്ത്തി ഹോളിവുഡ് താരം

Latest News

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

‘സിപിഎം നേതാക്കളെ ഭയപ്പെടുത്താമെന്ന ധാരണ വേണ്ട’ ; ‘മാസപ്പടി കേസ്’ അന്വേഷണത്തിൽ കേന്ദ്ര ഏജൻസികൾക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളെന്ന് എം വി ഗോവിന്ദൻ

പാറ്റ സമരത്തിനിടെ  ആക്രമണം നടത്താൻ ഐ.എസ്.ഐയും ; യുവാക്കളെ അറസ്റ്റ് ചെയ്ത് പഞ്ചാബ് പോലീസ്

അതിർത്തി കടന്ന് അനധികൃത ആയുധക്കടത്ത് ; ശൃംഖല തകർത്ത് പഞ്ചാബ് പോലീസ്; 10 തോക്കുകളുമായി രണ്ട് പേർ പിടിയിൽ

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

യോഗി ജീ, ഇനി തെറ്റാവർത്തിക്കില്ല; ഗാസിയാബാദിൽ കുറ്റവാളികളുടെ മാപ്പപേക്ഷ, സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച് പോലീസ്

വരുന്ന തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിന്റെ രാഷ്ട്രീയ ഭൂപടത്തിൽ നിന്നും സമാജ്‌വാദി പാർട്ടി തൂത്തെറിയപ്പെടും ; ജനങ്ങൾ ഒന്നും മറന്നിട്ടില്ലെന്ന് യോഗി

ഇത് ഞാൻ പറഞ്ഞ സാധനമല്ലേ; ഫോൺ നമ്മുടെ ചിന്തകൾ വായിക്കുന്നുണ്ടോ? ആ രഹസ്യം ഇതാ

ഇത് ഞാൻ പറഞ്ഞ സാധനമല്ലേ; ഫോൺ നമ്മുടെ ചിന്തകൾ വായിക്കുന്നുണ്ടോ? ആ രഹസ്യം ഇതാ

‘ഹെൽത്തി’ ലേബലുകൾക്ക് പിന്നിലെ അപകടങ്ങൾ; പ്രോട്ടീൻ ബാറുകളിലും ഡയറ്റ് സ്നാക്സുകളിലും ഒളിഞ്ഞിരിക്കുന്ന വില്ലന്മാർ

‘ഹെൽത്തി’ ലേബലുകൾക്ക് പിന്നിലെ അപകടങ്ങൾ; പ്രോട്ടീൻ ബാറുകളിലും ഡയറ്റ് സ്നാക്സുകളിലും ഒളിഞ്ഞിരിക്കുന്ന വില്ലന്മാർ

നെഞ്ചുവേദന ഇല്ലാതെയും ഹൃദയാഘാതം വരാം; ശ്രദ്ധിക്കേണ്ട അസാധാരണ ലക്ഷണങ്ങൾ ഇതാ; ജീവൻ അപകടത്തിലാക്കുന്ന ‘സൈലന്റ് ഹാർട്ട് അറ്റാക്ക്

നെഞ്ചുവേദന ഇല്ലാതെയും ഹൃദയാഘാതം വരാം; ശ്രദ്ധിക്കേണ്ട അസാധാരണ ലക്ഷണങ്ങൾ ഇതാ; ജീവൻ അപകടത്തിലാക്കുന്ന ‘സൈലന്റ് ഹാർട്ട് അറ്റാക്ക്

രാഹുലിന് മറുപടിയുമായി സ്മൃതി ഇറാനി; വനിതാ സംവരണ ബില്ലിന് പിന്തുണ നൽകാൻ വെല്ലുവിളി

രാഹുലിന് മറുപടിയുമായി സ്മൃതി ഇറാനി; വനിതാ സംവരണ ബില്ലിന് പിന്തുണ നൽകാൻ വെല്ലുവിളി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies