അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് മത്സ്യത്തൊഴിലാളികള്ക്ക് നേരെയുണ്ടായ വെടിവയ്പ്പില് ഒരാള് കൊല്ലപ്പെട്ടു . ദ്വാരകയ്ക്ക് സമീപം ഓഖയില് നിന്നും കടലില് മത്സ്യബന്ധനത്തിന് പോയ ബോട്ടിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്ന് രാവിലെയാണ് സംഭവം
അതെ സമയം യാതൊരു പ്രകോപനവുമില്ലാതെ പാക്കിസ്ഥാന് വെടിവച്ചതായി റിപ്പോര്ട്ട്. ബോട്ടില് ഏഴ് പേരാണുണ്ടായിരുന്നത്. ഇതില് ഒരാള് കൊല്ലപ്പെട്ടുവെന്നും മറ്റുള്ളവരെ പാക്കിസ്ഥാന് തടവില് വച്ചുവെന്നും സൂചനയുണ്ട്. ജല്പാരി എന്ന ബോട്ടിന് നേരെയാണ് വെടിവയപ്പുണ്ടായത്. കൂടൂതല് വിവരങ്ങള് ലഭ്യമായിട്ടില്ല.
Discussion about this post