Thursday, May 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മൂന്ന് വര്‍ഷമായി ദുബായിൽ ആണെന്ന് മകൻ : കഞ്ചാവ് കേസില്‍ പിടിയിലായപ്പോൾ വിശ്വസിക്കാനാകാതെ വീട്ടുകാര്‍

by Brave India Desk
Nov 7, 2021, 05:01 pm IST
in Kerala
Share on FacebookTweetWhatsAppTelegram

പാലക്കാട്: കഞ്ചിക്കോട്: വാഹന പരിശോധനയ്ക്കിടെ എക്സൈസ് സംഘത്തെ വെട്ടിച്ചു ദേശീയപാതയിലൂടെ പാഞ്ഞ കാര്‍ 10 കിലോമീറ്ററോളം പിന്തുടര്‍ന്ന് അതിസാഹസികമായി പിടികൂടി. തുടർന്ന് ഡിക്കിയിലും സീറ്റിനടിയിലുമായി ഒളിപ്പിച്ച 54 കിലോഗ്രാം കഞ്ചാവു പിടിച്ചു. സംഭവത്തില്‍ മലപ്പുറം തിരൂര്‍ പീടിയേക്കല്‍ സ്വദേശികളായ രഞ്ജിത്ത് (22), ഷിഹാബ് (30) എന്നിവരെ അറസ്റ്റ് ചെയ്തു. ഇതില്‍ ഷിഹാബിന്റെ അറസ്റ്റ് വിവരം വീട്ടിലറിയ്ക്കാനായി എക്സൈസ് വിളിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തായത്.

തിരൂര്‍ കന്മനം സ്വദേശി ഷിഹാബ് ദുബായിലാണെന്നായിരുന്നു വീട്ടുകാര്‍ കരുതിയിരുന്നത്. നിങ്ങള്‍ക്ക് ആളുമാറിയിട്ടുണ്ടാവും എന്നായിരുന്നു ഷിഹാബിന്റെ പിതാവ് എക്സൈസിനോട് പറഞ്ഞത്. ഇതോടെ എക്സൈസിനും ആശയക്കുഴപ്പമായി. അവര്‍ ഷിഹാബിന്റെ ഫോട്ടോ വീട്ടിലേക്ക് അയച്ചുകൊടുത്തതോടെയാണ് മകന്‍ ഇത്രയും നാള്‍ ദുബായിലാണെന്ന് പറഞ്ഞത് നുണയായിരുന്നുവെന്ന് ബോധ്യമായത്. ഇയാള്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി വിദേശത്താണ് എന്നായിരുന്നു വീട്ടുകാരും നാട്ടുകാരും കരുതിയിരുന്നത്.

Stories you may like

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും: സഭയിൽ സതീശനും പിണറായിയും വീണ്ടും നേർക്കുനേർ!

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

ദിവസവും ശിഹാബ് ദുബായില്‍ നിന്നാണെന്ന് പറഞ്ഞ് ഫോണ്‍ ചെയ്യാറുണ്ടായിരുന്നു. അവിടെ സൂപ്പര്‍ മാര്‍ക്കറ്റിലാണു ജോലിയെന്നാണ് ഇയാള്‍ വീട്ടുകാരോട് പറഞ്ഞിരുന്നത്. ഇതുകൊണ്ടാണ് ഷിഹാബ് അറസ്റ്റിലാണെന്ന് പറഞ്ഞിട്ടും വീട്ടുകാര്‍ വിശ്വസിക്കാതിരിക്കാന്‍ കാരണം. ഷിഹാബിന്റെ കൈവശം ഇന്തോനേഷ്യന്‍ സിം ഉണ്ടായിരുന്നുവെന്നും ഇതുപയോഗിച്ച്‌ ഇന്റര്‍നെറ്റ് കോളാണ് ഇയാള്‍ ചെയ്തിരുന്നതെന്നും എക്സൈസ് പറഞ്ഞു.

ദുബായില്‍ നിന്നാണെന്ന രീതിയില്‍ എല്ലാ മാസവും മുടങ്ങാതെ പണം അയക്കാറുണ്ടെന്നും വീട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് ഷിഹാബിനെ ചോദ്യം ചെയ്തതോടെയാണ് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച കഥ പുറത്തായത്. നാട്ടില്‍ നിന്നും മാറിയ ഇയാള്‍ ഏറെയും തമിഴ്നാട്ടിലായിയിരുന്നു കഴിഞ്ഞിരുന്നത്. ഇടയ്ക്ക് മലപ്പുറത്തും വന്ന് പോവാറുണ്ടായിരുന്നു. കഞ്ചാവ് ഉള്‍പ്പടെയുള്ള ലഹരി കടത്തിലൂടെ ലഭിച്ചിരുന്ന പണമാണ് ഇയാള്‍ വീട്ടിലേക്ക് അയച്ചിരുന്നതെന്നും കണ്ടെത്തി.

അന്തര്‍ സംസ്ഥാന ലഹരി കടത്ത് സംഘത്തിലെ പ്രധാന പ്രതിയാണ് ഷിഹാബ്. ഷിഹാബിനെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. കഞ്ചിക്കോട് ദേശീയ പാതയില്‍ ഇന്നലെ രാവിലെയാണ് എക്സൈസ് നടത്തിയ വാഹന പരിശോധനക്കിടെ രണ്ടു കാറുകള്‍ നിര്‍ത്താതെ പോയത്. ഇതോടെ സംശയം തോന്നി പിന്തുടര്‍ന്നപ്പോഴാണ് കാറില്‍ നിന്നും കഞ്ചാവ് പിടികൂടിയത്.

അമിത വേഗതയില്‍ പോയ കാര്‍ കഞ്ചിക്കോട് വെച്ച്‌ ലോറിയിടിച്ച്‌ അപകടമുണ്ടായി. വാഹനത്തില്‍ നിന്നും ഇറങ്ങിയോടാന്‍ ശ്രമിച്ച രണ്ടു പേരെ എക്സൈസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് കാറില്‍ പരിശോധന നടത്തിയപ്പോഴാണ് മൂന്നു ചാക്കുകളിലായി കഞ്ചാവ് കണ്ടെത്തിയത്. കേസില്‍ തിരൂരങ്ങാടി സ്വദേശി രഞ്ജിത്, തിരൂര്‍ സ്വദേശി ഷിഹാബ് എന്നിവരെ അറസ്റ്റു ചെയ്തു.

ഇവരോടൊപ്പം ഉണ്ടായിരുന്ന മറ്റൊരു കാര്‍ എക്സൈസിനെ വെട്ടിച്ച്‌ കടന്നുകളഞ്ഞതായി അധികൃതര്‍ പറഞ്ഞു. ചെന്നൈയില്‍ നിന്നും തിരൂരിലേക്കാണ് കഞ്ചാവ് കടത്തിയതെന്ന് പ്രതികള്‍ മൊഴി നല്‍കി. മുന്‍പും ഇവര്‍ കഞ്ചാവ് കടത്തിയിട്ടുണ്ടെന്നും എക്സൈസ് വ്യക്തമാക്കി.

കഞ്ചാവ് കടത്ത് വ്യാപകമായതോടെ പരിശോധന ശക്തമാക്കിയതായി അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മണ്ണാര്‍ക്കാട് നിന്നും കാറില്‍ കടത്തുകയായിരുന്ന ഇരുന്നൂറ് കിലോ കഞ്ചാവും 357 ഗ്രാം ഹാഷിഷും പിടികൂടിയിരുന്നു.

Tags: Ganja TraffickingGanja gang arrested
Share17TweetSendShare

Latest stories from this section

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

സിപിഎം പോളിറ്റ് ബ്യൂറോയിൽ നിന്ന് മാര്യേജ് ബ്യൂറോയിലേക്ക് വളർന്നു; രാഹുലിനെ കൂടി ഒന്ന് കെട്ടിച്ചേക്ക്”; ശിവൻകുട്ടിക്കും ഗോവിന്ദനുമെതിരെ പിസി ജോർജ്!

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എംഎൽഎമാരും, എസ്എൻഡിപിയും;പിസി ജോർജ്

ഇതൊന്നും രാഷ്ട്രീയ പ്രബുദ്ധതയുളള നായർ സമുദായം ചെവിക്കൊള്ളാറില്ല എന്ന് അരിയാഹാരം കഴിക്കുന്നവർക്ക് അറിയാം… ജി സുകുമാരൻ നായർക്ക് വ്യാപക വിമർശനം

ജനാധിപത്യ മര്യാദ കാണിച്ചില്ല;ലീഗ് പിടിമുറുക്കുന്നതിൻ്റെ സൂചന;ജി സുകുമാരൻ നായർ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വി ഡി സതീശൻ ; അൻവറുമായുള്ള കൂടിക്കാഴ്ച തെറ്റ്, സംഭവം പാർട്ടി നേതൃത്വത്തിന്റെ അറിവില്ലാതെ

കെ.സി. വേണുഗോപാലിന്റെ മണ്ഡലത്തിൽ സതീശനായി ശത്രുസംഹാര പൂജ; ‘നിയുക്ത മുഖ്യമന്ത്രി’ക്ക് ഫ്ലക്സ് ബോർഡുകൾ

Discussion about this post

Latest News

മുകേഷ് അംബാനിയ്ക്ക് ശനിദശ; രണ്ട് ദിവസത്തെ നഷ്ടം 79,000 കോടി

രാവിലെ മുതൽ രാത്രി വരെ നിങ്ങൾ അറിയാതെ അംബാനിക്ക് പണം നൽകുന്നത് എങ്ങനെ?

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും: സഭയിൽ സതീശനും പിണറായിയും വീണ്ടും നേർക്കുനേർ!

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

ടൈഗർ ബാമിൽ കടുവയുടെ നെയ്യുണ്ടോ?പച്ചമരുന്ന് കടയിൽ നിന്ന് ആഗോളബിസിനസിലേക്ക്…

ടൈഗർ ബാമിൽ കടുവയുടെ നെയ്യുണ്ടോ?പച്ചമരുന്ന് കടയിൽ നിന്ന് ആഗോളബിസിനസിലേക്ക്…

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies