കൊച്ചി: പാലാരിവട്ടത്ത് വാഹനാപകടത്തില്‍ മോഡലുകളായ അന്‍സിയും അഞ്ജനയും മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍. തൃശൂര്‍ മാള സ്വദേശി അബ്ദുല്‍ റഹ്മാനെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ നരഹത്യക്ക് കേസെടുത്താണ് അറസ്റ്റ്. അപകട സമയത്ത് ഇയാള്‍ മദ്യലഹരിയിലായിരുന്നെന്നും പൊലീസ് പറയുന്നു. അപകടത്തില്‍ പരിക്കേറ്റ അബ്ദുല്‍ റഹ്മാന് ചികിത്സയിലായിരുന്നു.
പാലാരിവട്ടം കാറപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ ഇന്നലെ രാത്രി മരിച്ചിരുന്നു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. തൃശൂര്‍ വെമ്പല്ലൂർ കട്ടന്‍ബസാര്‍ കറപ്പംവീട്ടില്‍ അഷ് റഫിന്റെ മകന് കെ.എ മുഹമ്മദ് ആഷിഖ് (25) ആണ് മരിച്ചത്. അപകടത്തില്‍ തലക്ക് ഗുരുതര പരിക്കേറ്റ ആഷിഖ് ചികിത്സയിലായിരുന്നു.
2019ലെ മിസ് കേരളയും ആറ്റിങ്ങല്‍ സ്വദേശിയുമായ അന്‍സി കബീര്‍, റണ്ണറപ്പും മാള സ്വദേശിയുമായ ഡോ. അഞ്ജന ഷാജന് എന്നിവര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു.
നവംബര്‍ ഒന്നിന് പുലര്‍ച്ചെ പാലാരിവട്ടം ചക്കരപ്പറമ്പിന് സമീപം ദേശീയപാതയിലാണ് നിയന്ത്രണംവിട്ട കാര്‍ മീഡിയനിലെ മരത്തിലിടിച്ചത്. വൈറ്റിലയില്‍ നിന്ന് ഇടപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്നു സംഘം. ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ കാര്‍ ഇടത്തേക്ക് വെട്ടിച്ചപ്പോഴായിരുന്നു അപകടം.
Discussion about this post