ലഖ്നൗ: അനധികൃത കശാപ്പ്, കന്നുകാലിക്കടത്ത്, വഞ്ചന തുടങ്ങിയ കേസുകളിൽ മുതിർന്ന കോൺഗ്രസ് നേതാവ് അറസ്റ്റിലായി. ഉത്തർ പ്രദേശിലെ കോൺഗ്രസ് നേതാവ് മഹിരാ ഖാനാണ് അറസ്റ്റിലായത്. ഏഴ് വർഷം മുൻപുള്ള കേസുകളിലാണ് അറസ്റ്റ്.
മഹിരാ ഖാന്റെ പേർക്ക് നേരത്തെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു. നിയമവിരുദ്ധമായ പല പ്രവർത്തനങ്ങളും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് വെള്ള പൂശി പണം നേടാൻ ഇവർ ശ്രമിച്ചിരുന്നതായി കേസുകൾ ഉണ്ടായിരുന്നു. ഉത്തർ പ്രദേശിൽ സമാജ് വാദി പാർട്ടിയുടെ ഭരണകാലത്ത് അനധികൃതമായി കശാപ്പ് നടത്തിയതിനും കന്നുകാലിക്കടത്ത് നടത്തിയതിനും ഇവർക്കെതിരെ കേസുണ്ടായിരുന്നു.
അറസ്റ്റിനെക്കുറിച്ച് പിന്നീട് പ്രതികരിക്കും എന്നാണ് കോൺഗ്രസ് അറിയിച്ചിരിക്കുന്നത്. എന്നാൽ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണ് എന്നാണ് മഹിരാ ഖാന്റെ അഭിഭാഷകൻ പറയുന്നത്.
Discussion about this post