ടോക്യോ: ജപ്പാനിൽ പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ രോഗബാധ സ്ഥിരീകരിച്ച ഫാമിലെ ഒന്നര ലക്ഷത്തിനടുത്ത് പക്ഷികളെ കൊന്നൊടുക്കാൻ അധികൃതർ ഉത്തരവിട്ടു. ഈ വർഷത്തെ ആദ്യത്തെ പക്ഷിപ്പനി ബാധയാണ് ഇതെന്നും ജാപ്പനീസ് ആരോഗ്യ വകുപ്പ് അറിയിച്ചു.
സാഹചര്യം അടിയന്തര പ്രാധാന്യത്തോടെ കൈകാര്യം ചെയ്യാൻ ആരോഗ്യ വകുപ്പിനും മൃഗസംരക്ഷണ വകുപ്പിനും പ്രധാനമന്ത്രി ഫൂമിയോ കിഷിദ നിർദേശം നൽകി. യോകോതെയിലെ ഒരു ഫാമിൽ ചാകുന്ന പക്ഷികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് പരിശോധന നടത്താൻ തീരുമാനിച്ചത്.
ലാബിൽ പരിശോധന നടത്തിയ 13 സാമ്പിളുകളിൽ പന്ത്രണ്ടിലും രോഗബാധ സ്ഥിരീകരിച്ചതോടെയാണ് വലിയ രോഗവ്യാപനം നടന്നതായി കണ്ടെത്തിയത്.
Discussion about this post