ഡല്‍ഹി: ഇന്ത്യയുടെ ഒന്നാം നമ്പര്‍ ശത്രു പാകിസ്ഥാനല്ല, അത് ചൈനയാണെന്ന് സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത്. അതിര്‍ത്തിയില്‍ ആദ്യം സേനാ പിന്മാറ്റത്തിന് ചൈനയെ നിര്‍ബ്ബന്ധിക്കണമെന്നും ശേഷം 2020 ഏപ്രില്‍ മാസത്തിന് മുന്‍പുള്ള അവസ്ഥയിലേക്ക് മടങ്ങി പോകുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ അവരെ പ്രേരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ മാധ്യമം സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വടക്ക് കിഴക്കന്‍ മേഖലയില്‍ ചൈന കടന്നു കയറി എന്ന വാര്‍ത്ത ജനറല്‍ ബിപിന്‍ റാവത്ത് നിഷേധിച്ചു. വര്‍ഷങ്ങളായി ചൈനയുടെ അധീനതയിലുള്ള പ്രദേശത്താണ് അവര്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയത്. അതിനെ ഇപ്പോഴുണ്ടായ കടന്നു കയറ്റം എന്ന് വിശേഷിപ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏത് തരത്തിലുള്ള കടന്നു കയറ്റങ്ങളെയും ചെറുക്കാന്‍ ഇന്ത്യ സജ്ജമാണെന്നും അതിനുള്ള ശേഷി ഇന്ന് ഇന്ത്യക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഗാല്‍വനിലേത് പോലുള്ള നടപടി ചൈന ഇനിയും ആവര്‍ത്തിച്ചാല്‍ അന്ന് നല്കിയ മറുപടി തന്നെ ഇന്ത്യ വീണ്ടും തിരിച്ചു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post