കുൽഗാം: ജമ്മു കശ്മീരിലെ കുൽഗാമിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരരെ സൈന്യം വധിച്ചു. കൊല്ലപ്പെട്ട ഭീകരരിൽ നിന്നും ആയുധങ്ങളും പിടിച്ചെടുത്തു. ഹിസ്ബുൾ മുജാഹിദ്ദീൻ ജില്ലാ കമാൻഡർ ഷിറാസ് മോല്വി, യാവർ ഭട്ട് എന്നിവരാണ് കൊല്ലപ്പെട്ടത്.
നിരവധി സാധാരണക്കാരെ കൊലപ്പെടുത്തുകയും കശ്മീരി യുവാക്കളെ ഭീകര സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുകയും ചെയ്ത ഭീകരനാണ് ഷിറാസ്. ഷിറാസിന്റെ വധം സുരക്ഷാസേനയുടെ വലിയ നേട്ടമാണെന്ന് കശ്മീർ പൊലീസ് പറഞ്ഞു.
പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്.
Discussion about this post