പൊള്ളാച്ചി: 13 കാരിയുമായി ഒളിച്ചോടി വിവാഹം കഴിച്ച 21 കാരന്‍ പൊള്ളാച്ചിയില്‍ അറസ്റ്റില്‍. പുറവി പാളയത്തില്‍ താമസിക്കുന്ന നിര്‍മ്മാണത്തൊഴിലാളിയായ ഭാരതി കണ്ണനാണ് (21) പോക്‌സോ നിയമപ്രകാരം അറസ്റ്റിലായത്.
പ്രതിയായ ഭാരതി കണ്ണന്‍ വിദ്യാര്‍ഥിയായ 8-ാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ പ്രണയിക്കുകയും തുടര്‍ന്ന് ഒളിച്ചോടി അംബ്രാം പാളയത്തിലെ ഒരു ഗണപതിക്ഷേത്രത്തില്‍ വെച്ച് വിവാഹം കഴിക്കുകയുമായിരുന്നു. എന്നാല്‍ വീട്ടില്‍ നിന്ന് പോയ പെണ്‍കുട്ടിയെ ഏറെ തിരഞ്ഞിട്ടും കാണാതെ വന്നതോടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇരുവരെയും കണ്ടെത്തിയത്.
Discussion about this post