ഡല്‍ഹി: 25 സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും ഇന്ധന നികുതിയില്‍ ഇളവ് നല്കാന് തയ്യാറായെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം. ഈ മാസം മൂന്നിന് കേന്ദ്ര നികുതിയില്‍ നിന്ന് പെട്രോളിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയും കുറച്ചിരുന്നു. ഇതിന് ആനുപാതികമായി സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന നികുതിയിനത്തിലും കുറവു വന്നിരുന്നു. എന്നാല്‍ ഇതിനു പുറമേ നികുതിയിനത്തില്‍ ഇളവ് നല്കിയ സംസ്ഥാനങ്ങളുടെ പട്ടികയാണ് കേന്ദ്രം പുറത്തുവിട്ടത്.
കേരളം ഇതു വരെ പെട്രോളിന്റെ നികുതിയിനത്തില്‍ കുറവു വരുത്താന്‍ തയ്യാറായിട്ടില്ല. കേരളത്തിനു പുറമേ മഹാരാഷ്ട്ര, ഡല്‍ഹി, പശ്ചിമ ബംഗാള്‍, തമിഴ്നാട്, തെലങ്കാന, ആന്ധ്ര, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളും നികുതിയിനത്തില്‍ ഇളവ് നല്‍കിയിട്ടില്ല. കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ പെട്രോളിന് നികുതി ഏര്‍പ്പെടുത്തിയിട്ടില്ലെങ്കിലും ലക്ഷദ്വീപില്‍ കേരളത്തിന് വാറ്റ് നികുതി നല്കിയ ശേഷമാണ് പെട്രോള്‍ വാങ്ങിക്കുന്നതെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു.
നിലവില്‍ ഏറ്റവും കൂടുതല്‍ നികുതിയിളവ് നല്‍കിയിട്ടുള്ളത് പഞ്ചാബാണ്. പെട്രോളിന് ലിറ്ററിന് 16.02 രൂപയാണ് ഇവിടെ കുറഞ്ഞിട്ടുള്ളത്. ലഡാക്കില്‍ 13.43 രൂപയും കര്‍ണാടകയില്‍ 13.35 രൂപയും പെട്രോള്‍ വില കുറഞ്ഞു. നിലവില്‍ രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലയില്‍ പെട്രോള്‍ ലഭിക്കുന്നത് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലാണ്. 82.96 രൂപയാണ് ഇവിടത്തെ പെട്രോള്‍ വില. അരുണാചല്‍ പ്രദേശില്‍ ലിറ്ററിന് 92.92 രൂപയ്ക്ക് പെട്രോള്‍ ലഭിക്കുമെങ്കില്‍ ജയ്പൂരില്‍ 117.45 രൂപയും മുംബെയില്‍ 115.85 രൂപയുമാണ് ഇന്ധന വില.
Discussion about this post