ഗോഹത്തി: മണിപ്പൂരില്‍ ആസാം റൈഫിള്‍സിനു നേരേയുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സംഘടനകള്‍. മണിപ്പൂര്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും മണിപ്പൂര്‍ നാഗാ പീപ്പിള്‍സ് ഫ്രണ്ടുമാണ് സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്.
ആസാം റൈഫിള്‍സിന്റെ 46 വിങ് കമാന്‍ഡിങ് ഓഫീസര്‍ സഞ്ചരിച്ചിരുന്ന വാഹനവ്യുഹത്തിനു നേരേയാണ് ആക്രമണമുണ്ടായത്. കേണല്‍ വിപ്ലാവ് ത്രിപദിയും സംഘവുമാണ് ആക്രമിക്കപ്പെട്ടത്. അദ്ദേഹമടക്കം നാലു ജവാന്മാര് കൊല്ലപ്പെട്ടു. വിപ്ലാവ് ത്രിപദിയുടെ ഭാര്യയും മകനും കൊല്ലപ്പെട്ടു.
ജവാന്മാരടക്കം നിരവധി പേര്‍ക്കു അതീവ ഗുരുതരമായി പരിക്കേറ്റെന്ന വിവരമാണ് പുറത്തുവരുന്നത്. മണിപ്പൂരിലെ സൂരജ് ചന്ദ് ജില്ലയിലൂടെ സഞ്ചരിക്കുമ്പോള്‍ രാവിലെ പത്തോടെയാണ് ആക്രമണമുണ്ടായത്. ആസാം മുഖ്യമന്ത്രി ഹിമന്ദ ബിശ്വാസ് ആക്രമണത്തെ അപലപിച്ചു.
Discussion about this post