പാലക്കാട്: പാലക്കാട് ആര്.എസ്.എസ് പ്രവര്ത്തകന് സഞ്ജിത്തിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് മലമ്പുഴ മണ്ഡലത്തിൽ ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. എസ്ഡിപിഐ തീവ്രവാദികളാണ് കൊലപാതകത്തിന് പിന്നിലെന്ന് ബിജെപി ജില്ലാ നേതൃത്വം ആരോപിച്ചു. നിക്ഷപക്ഷമായ അന്വേഷണം നടത്തി പ്രതികളെ ഉടൻ പിടികൂടണമെന്നും ബിജെപി ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ അതേ നാണയത്തിൽ മറുപടി നൽകുമെന്നും ബിജെപി മുന്നറിയിപ്പ് നൽകി.
മമ്പറത്ത് എലപ്പുള്ളി സ്വദേശി സഞ്ജിത് ആണ് ഇന്ന് രാവിലെ ഒമ്പത് മണിയോടെ കൊല്ലപ്പെട്ടത്. ഭാര്യയുമായി ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് കൊലപാതകം നടന്നത്. കാറിലെത്തിയ നാലംഗ സംഘം ഭാര്യയുടെ മുന്നിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
Discussion about this post