Monday, June 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പുത്തന്‍ കുരിശിലെ യുവാവിന്റെ മരണം കൊലപാതകം; സഹോദരന്‍ അറസ്റ്റില്‍

by Brave India Desk
Nov 18, 2021, 08:22 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കോലഞ്ചേരി: പുത്തന്‍കുരിശ് മറ്റക്കുഴിയില്‍ ശ്രീനാഥ് മരണപ്പെട്ടത് കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തില്‍ സഹോദരന്‍ ഐരാറ്റില്‍ വീട്ടില്‍ ശ്രീകാന്ത് (33) നെ പുത്തന്‍കുരിശ് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 16 ന് വൈകിട്ട് 8 ന് ആണ് സംഭവം നടന്നത്. അനിയന്‍ പെട്ടെന്ന് കുഴഞ്ഞുവീണു എന്ന് പറഞ്ഞാണ് ശ്രീനാഥിനെ ചേട്ടന്‍ ശ്രീകാന്ത് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുന്നത്. അവിടെ എത്തുമ്പോളേക്കും മരണം സംഭവിച്ചിരുന്നു.

പൊലീസ് സ്റ്റേഷനിലും ശ്രീകാന്ത് ആശുപത്രിയിലെ വിവരണം തന്നെ ആവര്‍ത്തിച്ചു. ഇന്‍ക്വസ്റ്റിനിടയ്ക്ക് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ട മുറിവാണ് സംഭവത്തില്‍ വഴിത്തിരിവായത്. തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. ഹൃദയത്തിന്റെ വാല്‍വിനേറ്റ മുറിവാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

Stories you may like

പുരുഷന്മാർ വോട്ട് ബാങ്കല്ലേ? കെഎസ്ആർടിസിയിലെ സ്ത്രീ സൗജന്യ യാത്രയ്‌ക്കെതിരെ പുരുഷ സംഘടന സെക്രട്ടേറിയറ്റിന് മുന്നിൽ തെരുവിൽ; ചർച്ചയായി പ്രതിഷേധം

പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, ബാക്കി എവിടെപ്പോകും? വി.ഡി. സതീശൻ; ‘മെൻസ് അസോസിയേഷന്’ മറുപടി

തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപീകരിച്ച്‌ ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിലാണ് സഹോദരന്‍ ശ്രീകാന്ത് പിടിയിലാകുന്നത്. മദ്യപിച്ചെത്തിയ ശ്രീനാഥ് അമ്മയെ ഉപദ്രവിക്കുന്നത് ശ്രീകാന്ത് തടയാന്‍ ശ്രമിച്ചിരുന്നു.അക്രമത്തില്‍ നിന്നും ഇയാള്‍ പിന്മാറാത്തതിനെത്തുടര്‍ന്ന് കൈയില്‍ക്കിട്ടിയ ചെറിയ കത്രികകൊണ്ട് ശ്രീകാന്ത് ഇയാളുടെ നെഞ്ചില്‍ കുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ തളര്‍ന്നു വീണു. രക്തം വാര്‍ന്നത് ശ്രീകാന്ത് തുടച്ചു കളഞ്ഞു. ചെറിയ കത്രികയായിരുന്നതിനാല്‍ നെഞ്ചിലെ മുറിവ് ശ്രദ്ധിക്കുന്ന തരത്തിലുള്ളതായിരുന്നില്ല.

പിന്നീട് ശ്രീനാഥിന്റെ വസ്ത്രങ്ങള്‍ മാറ്റിയ ശേഷം ആംബുലൻസ് വിളിച്ചു വരുത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. കത്രികയും രക്തം പുരണ്ട വസ്ത്രങ്ങളും വീട്ടില്‍ നിന്നും കണ്ടെടുത്തു. എസ്‌പി.കെ കാര്‍ത്തിക്ക്, ഡി.വൈ.എസ്‌പി ജി.അജയ്നാധ്, ഇന്‍സ്പെക്ടര്‍ ടി. ദിലീഷ്, എസ്‌ഐ ഏലിയാസ് പോള്‍, എഎസ്‌ഐ മാരായ ജിനു പി.ജോസഫ്, മനോജ് കുമാര്‍ , എസ്.സി.പി. ഒമാരായ ബി ചന്ദ്രബോസ്, ഡിനില്‍ ദാമോധരന്‍, ഗിരീഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Tags: murder case
Share1TweetSendShare

Latest stories from this section

വി ഡി സതീശൻ സ്റ്റാലിന്റെ പുനർജന്മമോ?  തുറന്ന കത്തുമായി കാപ സുരേന്ദ്രൻ

വി ഡി സതീശൻ സ്റ്റാലിന്റെ പുനർജന്മമോ?  തുറന്ന കത്തുമായി കാപ സുരേന്ദ്രൻ

ആ പുഞ്ചിരിക്ക് പിന്നിൽ ഇത്രയും വലിയ നോവോ? വേദനയുമായി രേണു സുധി; ഈ തെറ്റ് ഇനി ആരും ആവർത്തിക്കരുത്!

ആ പുഞ്ചിരിക്ക് പിന്നിൽ ഇത്രയും വലിയ നോവോ? വേദനയുമായി രേണു സുധി; ഈ തെറ്റ് ഇനി ആരും ആവർത്തിക്കരുത്!

‘പ്രിയദർശിനി’ ഉദ്ഘാടനത്തിനിടെ നാടകീയ രംഗങ്ങൾ, മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിലേക്ക് ചൂട് പായസം വീണു

‘പ്രിയദർശിനി’ ഉദ്ഘാടനത്തിനിടെ നാടകീയ രംഗങ്ങൾ, മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിലേക്ക് ചൂട് പായസം വീണു

മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യത്തെ പിന്തുണച്ച് യുഡിഎഫ് ; സർക്കാരിന് കത്ത് നൽകും

മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യത്തെ പിന്തുണച്ച് യുഡിഎഫ് ; സർക്കാരിന് കത്ത് നൽകും

Discussion about this post

Latest News

അവസാന പന്തിലെ റണ്ണൗട്ട്, വെളിച്ചക്കുറവ്, സൂപ്പർ ഓവർ, നോ-ബോൾ വിവാദം; അടിയും തിരിച്ചടിയുമായി ഇന്ത്യ എ-ലങ്ക എ പോര്; ജയം ലങ്കയ്ക്കൊപ്പം

അവസാന പന്തിലെ റണ്ണൗട്ട്, വെളിച്ചക്കുറവ്, സൂപ്പർ ഓവർ, നോ-ബോൾ വിവാദം; അടിയും തിരിച്ചടിയുമായി ഇന്ത്യ എ-ലങ്ക എ പോര്; ജയം ലങ്കയ്ക്കൊപ്പം

തോളിലേറ്റി നടത്തുന്നതിനിടെ മുഖത്തടി; ജയ്‌പൂരിൽ പ്രതിഷേധത്തിനിടെ സിജെപി സ്ഥാപകൻ അഭിജീത് ദിപ്‌കെയ്ക്ക് നേരെ കൈയേറ്റം; നാടകീയ രംഗങ്ങൾ

തോളിലേറ്റി നടത്തുന്നതിനിടെ മുഖത്തടി; ജയ്‌പൂരിൽ പ്രതിഷേധത്തിനിടെ സിജെപി സ്ഥാപകൻ അഭിജീത് ദിപ്‌കെയ്ക്ക് നേരെ കൈയേറ്റം; നാടകീയ രംഗങ്ങൾ

ഇന്ത്യ-പാക് പോരാട്ടത്തിനിടയിൽ തല്ലുമാല?; സോഷ്യൽ മീഡിയയെ ഞെട്ടിച്ച വീഡിയോ വ്യാജൻ, എഐ എന്ന അപകടകാരി

ഇന്ത്യ-പാക് പോരാട്ടത്തിനിടയിൽ തല്ലുമാല?; സോഷ്യൽ മീഡിയയെ ഞെട്ടിച്ച വീഡിയോ വ്യാജൻ, എഐ എന്ന അപകടകാരി

രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ അതേ മനോഭാവമാണ് കോൺഗ്രസിന് ഇപ്പോഴുമുള്ളത് ; അശോക് ഗെലോട്ടിന് മറുപടിയുമായി ബിജെപി

രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ അതേ മനോഭാവമാണ് കോൺഗ്രസിന് ഇപ്പോഴുമുള്ളത് ; അശോക് ഗെലോട്ടിന് മറുപടിയുമായി ബിജെപി

കടിച്ചാൽ മുറിയാത്ത ആ കാരമൽ മധുരം:ആദ്യം കഴിച്ചപ്പോൾ ആളുകൾക്ക് ദേഷ്യം വന്നു!

കടിച്ചാൽ മുറിയാത്ത ആ കാരമൽ മധുരം:ആദ്യം കഴിച്ചപ്പോൾ ആളുകൾക്ക് ദേഷ്യം വന്നു!

വൈഡ് ആയി സ്ലോവർ എറിയൂ..; ഇഷാന്തിന്റെ ആ ഒരൊറ്റ ഓവറിൽ ഇംഗ്ലണ്ടിനെ കശക്കിയെറിഞ്ഞ ധോണിയുടെ മാസ്റ്റർ പ്ലാൻ;  ആ ‘മഹാ ചൂതാട്ടം’

വൈഡ് ആയി സ്ലോവർ എറിയൂ..; ഇഷാന്തിന്റെ ആ ഒരൊറ്റ ഓവറിൽ ഇംഗ്ലണ്ടിനെ കശക്കിയെറിഞ്ഞ ധോണിയുടെ മാസ്റ്റർ പ്ലാൻ; ആ ‘മഹാ ചൂതാട്ടം’

‘ഭ്രാന്തൻ! ഞാൻ ഇല്ലെങ്കിൽ ജയിലിൽ കിടക്കേണ്ടി വന്നേനെ, എല്ലാവർക്കും നിന്നെ വെറുപ്പാണ്’ ; ബെഞ്ചമിൻ നെതന്യാഹുവിനെതിരെ പൊട്ടിത്തെറിച്ച് ട്രംപ്

അമേരിക്കൻ സമാധാനക്കരാർ തള്ളി ഇസ്രയേൽ; ട്രംപിന് വഴങ്ങില്ലെന്നും ഹിസ്ബുള്ളയെ തകർക്കുമെന്നും തീവ്രവലതുപക്ഷ മന്ത്രിമാർ, പശ്ചിമേഷ്യ വീണ്ടും പുകയുന്നു

ജനിച്ചു പോയില്ലേ സാറേ, ജീവിക്കണ്ടേ..; നെഞ്ചുലയ്ക്കുന്ന മോഹൻലാൽ ഡയലോഗ്; വർഷങ്ങൾ കഴിഞ്ഞിട്ടും മലയാളികൾ നെഞ്ചേറ്റുന്ന ‘ജനുവരി ഒരു ഓർമ്മ’

ജനിച്ചു പോയില്ലേ സാറേ, ജീവിക്കണ്ടേ..; നെഞ്ചുലയ്ക്കുന്ന മോഹൻലാൽ ഡയലോഗ്; വർഷങ്ങൾ കഴിഞ്ഞിട്ടും മലയാളികൾ നെഞ്ചേറ്റുന്ന ‘ജനുവരി ഒരു ഓർമ്മ’

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies