ഐ പി എൽ ഉൾപ്പെടെ ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കൻ താരം എ ബി ഡിവില്ലിയേഴ്സ്. ഡിവില്ലിയേഴ്സിന് ഹൃദയത്തിന്റെ ഭാഷയിൽ യാത്രാമംഗളം നേർന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിലെ സഹതാരം വിരാട് കോഹ്ലി.
To the best player of our times and the most inspirational person I've met, you can be very proud of what you've done and what you've given to RCB my brother. Our bond is beyond the game and will always be.
— Virat Kohli (@imVkohli) November 19, 2021
തന്റെ തലമുറയിലെ ഏറ്റവും നല്ല കളിക്കാരൻ എന്നാണ് കോഹ്ലി എബിഡിയെ വിശേഷിപ്പിക്കുന്നത്. തങ്ങൾക്കിടയിലെ ബന്ധം മത്സരങ്ങൾക്കും അപ്പുറമാണെന്നും സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെ കോഹ്ലി വ്യക്തമാക്കുന്നു.
‘എന്റെ കാലഘട്ടത്തിലെ ഏറ്റവും മികച്ച കളിക്കാരനും ഞാൻ പരിചയപ്പെട്ട ഏറ്റവും സ്വാധീനശക്തിയുള്ള മനുഷ്യനും. താങ്കളുടെ പ്രകടനങ്ങളും ആർസിബിക്ക് താങ്കൾ നൽകിയ സമർപ്പണവും വാക്കുകൾക്ക് അതീതമാണ് പ്രിയ സോദരാ. നമ്മുടെ ബന്ധം മൈതാനങ്ങൾക്കപ്പുറത്തും, ശാശ്വതമായി നിലനിൽക്കട്ടെ‘. വിരാട് കോഹ്ലി കുറിച്ചു.
‘ഈ തീരുമാനം വേദനാജനകമാണ്, പക്ഷേ താങ്കൾക്കും താങ്കളുടെ കുടുംബത്തിനും വ്യക്തിപരമായി ഇത് നല്ലതായിരിക്കാം. സ്നേഹാശംസകൾ.‘ കോഹ്ലി തുടർന്നു.
ആർസിബിയിൽ കളിക്കുന്ന കാലത്ത് ടീമിന് വേണ്ടി മികച്ച കൂട്ടുകെട്ടുകൾ പടുത്തുയർത്തിയിട്ടുള്ളവരാണ് കോഹ്ലിയും ഡിവില്ലിയേഴ്സും. പരസ്പരം വലിയ ബഹുമാനം പുലർത്തുന്ന ഇരുവരും കളിക്കളത്തിനകത്തും പുറത്തും ഉറ്റ ചങ്ങാതിമാരാണ്.
Discussion about this post