പഞ്ചാബ്: പഞ്ചാബ് പിസിസി അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദുവിനെതിരെ ബിജെപി എംപി ഗൗതം ഗംഭീര്‍. പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തന്റെ ജ്യേഷ്ഠ സഹോദരനാണെന്ന പരാമര്‍ശത്തിലാണ് ഗൗതം ഗംഭീര്‍ സിദ്ദുവിനെതിരെ തിരിഞ്ഞത്. അത്തരം പ്രസ്താവനകള്‍ നടത്തുന്നതിന് മുന്‍പ് നിങ്ങളുടെ കുട്ടികളെ അതിര്‍ത്തിയിലേക്ക് വിടൂ എന്ന് ഗൗതം ഗംഭീര്‍ പറഞ്ഞു.
’70 വര്‍ഷമായി പാകിസ്താന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരതയ്‌ക്കെതിരെയാണ് ഇന്ത്യ പോരാടുന്നത്. ഭീകരരുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ സഹോദരനെന്ന് വിളിക്കുന്നത് ലജ്ജാകരമാണ്. ഇത്തരത്തിലുള്ള പരാമർശം നടത്തുന്നതിന് മുൻപ് സിദ്ദുവിന്റെ മക്കളെ അതിർത്തിയിലേക്ക് വിടണം. കഴിഞ്ഞ ഒരു മാസത്തിനിടെ കശ്മീരിൽ 40ലേറെ സൈനികരെ പാക്കിസ്ഥാൻ ഭീകരർ കൊലപ്പെടുത്തിയത് സിദ്ദുവിന് ഓർമ്മയുണ്ടോ. നിങ്ങളുടെ മകനെയോ മകളെയോ അതിർത്തിയിലേക്ക് വിടൂ, എന്നിട്ട് ഭീകരരുടെ തലവനെ സഹോദരനെന്ന് വിളിപ്പിക്കൂ’- ഗംഭീര്‍ പ്രതികരിച്ചു.
‘ഇമ്രാൻ ഖാൻ എന്റെ മൂത്ത സഹോദരനാണ്. ഞാൻ ആദരിക്കപ്പെട്ടു. അദ്ദേഹം ഞങ്ങള്‍ക്കു വളരെയേറെ സ്നേഹം നൽകി.’ എന്നായിരുന്നു ഇമ്രാൻ ഖാനെ കുറിച്ചുള്ള സിദ്ദുവിന്റെ വാക്കുകൾ. ഈ പ്രസ്താവനയ്ക്കെതിരെയാണ് ഗംഭീർ രൂക്ഷ വിമർശനവുമായി എത്തിയത്. പാക്കിസ്ഥാനിലെ കർതാപൂർ സാഹിബ് ഗുരുദ്വാര സന്ദർശിച്ച ശേഷമാണ് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ സിദ്ദു പുകഴ്ത്തിയത്.
Discussion about this post