മലപ്പുറം: മലപ്പുറം നിലമ്പൂര്‍ എടക്കരയില്‍ നിന്നും നാടന്‍ തോക്കും തിരകളും പിടികൂടി. എടക്കര ബാലംകുളം സ്വദേശി സൂഫിയാന്റെ വീട്ടില്‍ നിന്നാണ് നാടന്‍ തോക്കും തിരകളും പൊലീസ് പിടികൂടിയത്.
സംഭവത്തിലെ പ്രതി സൂഫിയാന് ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം പോലീസ് ശക്തമാക്കിയിട്ടുണ്ട്. സൂഫിയാന്റെ വീട്ടിലെ കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ നിന്നാണ് തോക്കും 11 തിരകളും പിടികൂടിയത്.
മലയോര മേഖലയില്‍ നായാട്ട് സജീവമായിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എടക്കര പൊലീസിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. സൂഫിയാന്റെ വീട്ടിലെ കട്ടിലിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു തോക്കും തിരകളും. തിര നിറച്ച നിലയിലായിരുന്നു തോക്ക്. വീട്ടില്‍ പരിശോധന നടക്കുന്നതറിഞ്ഞതോടെയാണ് സൂഫിയാന് ഒളിവില്‍ പോയത്. ഇയാള്‍ നായാട്ടുസംഘത്തിലെ സജീവ സാന്നിധ്യമാണെന്നാണ് പൊലീസ് പറയുന്നത്.
പിടിച്ചെടുത്ത തോക്ക് വിദഗ്ധ പരിശോധനക്കായി ഫോറന്‍സിക് ലാബിലേക്കയക്കും. പ്രതിക്കായി അന്വേഷണം ഊര്ജിതമാക്കിയെന്നാണ് പൊലീസ് പറയുന്നത്.
മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയാണ് എടക്കരയും പരിസരങ്ങളും. ഈ മേഖലയില്‍ അനധികൃതമായി കൈവശം വെക്കുന്ന തോക്കുകള്‍ മാവോയിസ്റ്റുകളുടെ കൈവശം എത്തിപ്പെടാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.
Discussion about this post