തിരുവനന്തപുരം: അനുപമയുടെ കുട്ടിയെ ദത്ത് നല്‍കിയതില്‍ ഗുരുതരപിഴവുണ്ടായെന്ന് അന്വേഷണ റിപ്പോര്‍ട്ട്. സി.ഡബ്ല്യു.സിക്ക് പിഴവുണ്ടായയെന്നാണ് കണ്ടെത്തല്‍. വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇത് ഉടന്‍ തന്നെ ആരോഗ്യമന്ത്രി വീണ ജോര്‍ജിന് കൈമാറും.
ദത്ത് തടയാന്‍ സി.ഡബ്ല്യു.സി ഇടപെട്ടില്ലെന്നും പൊലീസിനെ അറിയിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അനുപമയുടെ പരാതി ലഭിച്ചിട്ടും ദത്ത് നടപടികളുമായി മുന്നോട്ട് പോയി. ശിശുക്ഷേമ സമിതി രജിസ്റ്ററില്‍ ഒരു ഭാഗം മായ്ച്ചു കളഞ്ഞിട്ടുണ്ട് തുടങ്ങി ദത്ത് നടപടിക്രമങ്ങളില്‍ ക്രമക്കേട് നടന്നെന്ന അനുപമയുടെ വാദങ്ങള്‍ ശരിവെക്കുന്നതാണ് പുതിയ കണ്ടെത്തല്‍.
കുഞ്ഞ് തന്‍റേതാണെന്ന ഡി.എന്‍.എ ഫലത്തില്‍ അതിയായ സന്തോഷമുണ്ടെന്ന് അനുപമ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. കുഞ്ഞിനെ കണ്ടിട്ട് ഒരു വര്‍ഷത്തിലധികമായി. കുഞ്ഞിനെ കൈയ്യില്‍ കിട്ടുന്ന നിമിഷം മാത്രമാണ് മനസിലുള്ളത്. അതിനായി കാത്തിരിക്കുകയാണെന്നും അനുപമ വ്യക്തമാക്കി.
Discussion about this post