ശ്രീനഗർ: ജമ്മു കശ്മീരിൽ കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. മീരാൻ യാസീൻ ഷാല, അറാഫത്ത് അഹമ്മദ് ഷെയ്ഖ്, മൻസൂർ അഹമ്മദ് മിർ എന്നിവരാണ് കൊല്ലപ്പെട്ടത്. പാക് ഭീകര സംഘടനയായ ടി ആർ എഫിന്റെ കമാൻഡറാണ് മീരാൻ യാസീൻ.
കശ്മീരിൽ സ്കൂൾ പ്രിൻസിപ്പൽ സൂപീന്ദർ കൗറിനെയും അധ്യാപകൻ ദീപക് ചന്ദിനെയും കൊലപ്പെടുത്തിയ സംഘത്തിൽ ഉണ്ടായിരുന്ന ഭീകരനാണ് മീരാൻ യാസീൻ. ഒക്ടോബർ ഏഴിനായിരുന്നു ഭീകരർ അധ്യാപകരെ വെടിവെച്ച് കൊന്നത്. ജൂൺ 26ന് ശ്രീനഗറിൽ ഗ്രനേഡ് ആക്രമണത്തിൽ ഒരാളെ കൊലപ്പെടുത്തിയ സംഘത്തിലും ഇയാൾ ഉണ്ടായിരുന്നു.
സുരക്ഷാ ജീവനക്കാരൻ അർഷാദ് അഹമ്മദ് മിറിനെ കൊലപ്പെടുത്തിയ സംഘത്തിലും മീരാൻ യാസീൻ ഉണ്ടായിരുന്നു. ഇയാളെ കൊലപ്പെടുത്താൻ സാധിച്ചത് വലിയ നേട്ടമാണെന്ന് കശ്മീർ പൊലീസ് പറഞ്ഞു.
Discussion about this post