കൊല്‍ക്കത്ത: മുന്‍സിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ ത്രിണമൂല്‍ കോണ്‍ഗ്രസിന് മികച്ച വിജയം. പുതിയയതായി രൂപീകരിച്ച ബിദ്ദാനഗര് മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ 41 വാര്‍ഡുകളിലായി 37 സീറ്റും ഹൊവാര ജില്ലയിലെ 16 വാര്‍ഡുകളും തൂത്തുവാരി.
ഈ വിജയം അടുത്ത വര്‍ഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ത്രിണമൂല്‍ കോണ്‍ഗ്രസിന് ഊര്‍ജ്ജമാകും. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വികസന പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളര്‍പ്പിച്ച വിശ്വാസമാണ് ഈ വിജയത്തിന് കാരണമെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. എന്നാല്‍ പ്രതിപക്ഷത്തിരിക്കുന്ന ഇടതുപക്ഷം ജനവിധിയല്ല ് ത്രിണമൂല്‍ കോണ്‍ഗ്രസിന്റെ ഗുണ്ടായത്തെയാണ് തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത് എന്ന് വിമര്‍ശിച്ചു.
അസനോള്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ 106 ല്‍ 80 വാര്‍ഡുകളിലും ത്രിണമൂല്‍ ആധികാരമാണുള്ളത്. ഒക്ടോബര്‍ 3 ന് നടന്ന തെരഞ്ഞെടുപ്പില്‍ പത്രപ്രവര്‍ത്തകര്‍ക്ക് നേരെ കൈയ്യേറ്റവും ബലപ്രയോഗവും നടക്കുകയും വോട്ടിങ് പ്രക്രിയകള്‍ തടസപ്പെടുകയും ചെയ്തിരുന്നു.
Discussion about this post