പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാതശിശു മരണം. മൂന്നു ദിവസം പ്രായമായ ആൺകുട്ടി മരിച്ചു. മണ്ണാർക്കാട് ആശുപത്രിയിലാണ് മരണം സംഭവിച്ചത്.
അട്ടപ്പാടിയിൽ നാല് ദിവസത്തിനുള്ളിൽ ഇത് നാലാമത്തെ ശിശുമരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം അരിവാള്‍ രോഗം ബാധിച്ച് കിടപ്പിലായിരുന്ന യുവതിയും ഇവരുടെ പിഞ്ച് കുഞ്ഞും മരിച്ചിരുന്നു. ഈ വർഷം ഇതുവരെ 10 നവജാത ശിശുക്കളാണ് അട്ടപ്പാടിയിൽ മരിച്ചത്.
Discussion about this post