ജനക്പുർ: 2008 മുംബൈ ഭീകരാക്രമണത്തിന്റെ വാർഷികത്തിൽ പാകിസ്ഥാനെതിരെ നേപ്പാളിൽ പ്രതിഷേധം. ഇന്ത്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നേപ്പാളിൽ മോട്ടോർ സൈക്കിൾ റാലി സംഘടിപ്പിച്ചിരുന്നു. ഭീകരവാദം സ്പോൺസർ ചെയ്യുന്ന പാകിസ്ഥാനെതിരെ പ്ലക്കാർഡുകളുമായാണ് നേപ്പാളിലെ യുവാക്കൾ റാലിയിൽ പങ്കെടുത്തത്.
ഇരുപത് സുരക്ഷാ ഉദ്യോഗസ്ഥരും 26 വിദേശികളും ഉൾപ്പെടെ 174 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിൽ മുന്നൂറോളം പേർക്ക് പരിക്കേറ്റിരുന്നു. പാകിസ്ഥാനിൽ നിന്നും കടൽ മാർഗം മുംബൈയിൽ എത്തിയ ലഷ്കർ ഭീകരർ മുംബൈ നഗരത്തിലാകമാനം ആക്രമണം അഴിച്ചു വിടുകയായിരുന്നു.
മൂന്ന് ദിവസം നീണ്ടു നിന്ന സൈനിക ഓപ്പറേഷൻ 2008 നവംബർ 29നായിരുന്നു അവസാനിച്ചത്. ആക്രമണം നടത്തിയ ഒൻപത് ഭീകരരെ ഇന്ത്യ വകവരുത്തുകയും അജ്മൽ അമീർ കസബിനെ ജീവനോടെ പിടിക്കുകയും ചെയ്തിരുന്നു. കസബിനെ വിചാരണക്ക് ശേഷം 2012ൽ പൂണെയിലെ യാർവാദ സെൻട്രൽ ജയിലിൽ വധശിക്ഷയ്ക്ക് വിധേയനാക്കിയിരുന്നു. മൂന്ന് ദിവസം നീണ്ടു നിന്ന സൈനിക ഓപ്പറേഷൻ 2008 നവംബർ 29നായിരുന്നു അവസാനിച്ചത്.
Discussion about this post