മുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 3.7 കോടി രൂപയുടെ വിദേശ കറൻസി പിടികൂടി. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ട്രോളി ബാഗിൽ ഒളിപ്പിച്ച നിലയിലാണ് പണം കണ്ടെത്തിയത്. യുഎസ് ഡോളറുകളും സൗദി ദിർഹമും ആണ് ട്രോളിയിൽ ഉണ്ടായിരുന്നത്.
ഷാർജയിലേക്ക് പുറപ്പെടാനൊരുങ്ങുകയായിരുന്നു ഈ യാത്രക്കാർ. പണം കൊണ്ടുപോകാനുള്ള രേഖകളോ ലൈസൻസോ ഇവരുടെ കൈവശം ഇല്ലായിരുന്നു.
Discussion about this post