ഗ്വാളിയോര്‍: ഹിന്ദുക്കളില്ലാതെ ഇന്ത്യയില്ലെന്നും ഇന്ത്യയില്ലാതെ ഹിന്ദുക്കളില്ലെന്നും ആര്.എസ്.എസ് നേതാവ് മോഹന്‍ ഭഗവത്. ഇന്ത്യയെയും ഹിന്ദുക്കളെയും വേര്‍പ്പടുത്താന്‍ സാധിക്കില്ലെന്നും ഭാഗവത് പറഞ്ഞു. മധ്യപ്രദേശിലെ ഗ്വാളിയോറില്‍ നടന്ന പരിപാടിയിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
‘ഇന്ത്യ ഒറ്റക്ക് നില്ക്കുന്നു. അതാണ് ഹിന്ദുത്വത്തിന്റെ സത്ത. അക്കാരണത്താല്‍ തന്നെ ഇന്ത്യ ഹിന്ദുക്കളുടെ രാഷ്ട്രമാണ്’ -ഭാഗവത് പറഞ്ഞു.
വിഭജനത്തില്‍ ഇന്ത്യയെ ശിഥിലമാക്കി പാകിസ്ഥാന് രൂപീകരിച്ചു. ഹിന്ദുക്കളാണെന്ന ധാരണ മറന്നതു കൊണ്ടാണ് അങ്ങനെ സംഭവിച്ചത്. അവിടത്തെ മുസ്ലിംകളും ഇത് മറന്നു. ആദ്യം ഹിന്ദുവെന്ന് കരുതുന്നവരുടെ ശക്തി കുറഞ്ഞു. പിന്നീട് അവരുടെ എണ്ണവും. അതിനാല്‍ പാകിസ്സ്ഥാന്‍ ഇന്ത്യയായില്ല’ -എന്നായിരുന്നു മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം.
Discussion about this post