നടി മാളവിക മോഹന് സിനിമാ ഷൂട്ടിങ്ങിനിടെ അപകടം. സിദ്ധാര്‍ത്ഥ് ചതുര്‍വേദി നായകനാകുന്ന ‘യുദ്ര’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് അപകടം ഉണ്ടായത്.
മാളവികയുടെ ഹിന്ദി അരങ്ങേറ്റ ചിത്രം കൂടിയാണിത്. ഈ ചിത്രത്തില്‍ മാളവിക മോഹനനും ആക്ഷന്‍ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഈ രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. മാളവികയ്ക്ക് അപടകം സംഭവിച്ചതോടെ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണ്.
പട്ടം പോലെ’ എന്ന സിനിമയില്‍ ദുല്‍ഖര്‍ സല്‍മാന്റെ ജോഡിയായി അഭിനയിച്ച താരമാണ് മാളവിക മോഹനന്‍. രജിനി കാന്തിന്റെ ‘പേട്ട’ എന്ന സിനിമയിലൂടെ തമിഴ് സിനിമയിലും താരം അരങ്ങേറ്റം കുറിച്ചു.
Discussion about this post