കരുനാഗപ്പള്ളി: പോപുലർ ഫ്രണ്ട് ദക്ഷിണമേഖല ഓഫിസിൽ പൊലീസ് റെയ്ഡ്. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേർ വിവിധ ഭാഗങ്ങളിൽ നിന്ന് ഇവിടെ വന്നുപോകുന്നുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സിറ്റി പൊലീസ് കമീഷണർ ടി. നാരായണന്റെ നിർദേശപ്രകാരം കരുനാഗപ്പള്ളി ഇൻസ്പെക്ടർ ജി. ഗോപകുമാറിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച ഉച്ചക്ക് 12 ഓടെയായിരുന്നു പരിശോധന. വിവരമറിഞ്ഞതോടെ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി പോപുലർ ഫ്രണ്ട് പ്രവർത്തകർ സ്ഥലത്തെത്തി.
പരിശോധനയിൽ ഏതാനും ലഘുലേഖകൾ കണ്ടെടുത്തെന്ന് പൊലീസ് പറഞ്ഞു. ദൃശ്യങ്ങൾ പകർത്താനെത്തിയ പ്രാദേശിക വാർത്താ ചാനൽ ക്യാമറാമാൻ രാജനെ (56) ചിലർ മർദിച്ചു. ഇയാളെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
Discussion about this post