ജമ്മു കാശ്മീരില്‍ ആയിരം വര്‍ഷങ്ങള്‍ പഴക്കമുള്ള ദേവീ വിഗ്രഹം കണ്ടെടുത്തു. ബുദ്ഗാം ജില്ലയിലെ ഖാഗ് മേഖലയില്‍ നിന്നുമാണ് ദുര്‍ഗാ ദേവിയുടെ വിഗ്രഹം കണ്ടെടുത്തത്. വിഗ്രഹം പോലീസ് പുരാവസ്തു വകുപ്പിന് കൈമാറി. കരിങ്കല്ലില്‍ തീര്‍ത്ത ദേവീ വിഗ്രഹത്തിന്റെ ഇടതു കൈ നഷ്ടമായിട്ടുണ്ട്.
താമരപ്പൂവുമായി സിംഹത്തിന്റെ പുറത്തിരിക്കുന്ന ദേവീ വിഗ്രഹം ഗാന്ധാര കാലഘട്ടത്തിലെ ശില്പ്പകലയുടെ സ്വാധീനം ഉപയോഗിച്ച് നിര്‍മ്മിച്ചതാണെന്നാണ് കരുതുന്നത്.ബുദ്ഗാം എസ്എസ്പി താഹിര്‍ സലീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിഗ്രഹം കണ്ടെത്തിയത്.
Discussion about this post