ഡൽഹി: ഭീതിയുടെ ആക്കം കൂട്ടി നൈജീരിയയിലും സൗദിയിലും ഒമിക്രോൺ സ്ഥിരീകരിച്ചു. ബ്രിട്ടണിൽ 22 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. നിലവിൽ ഇരുപതിൽ പരം രാജ്യങ്ങളിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ഒമിക്രോൺ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ, ഡിസംബർ 15ന് അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കാനുള്ള തീരുമാനം ഇന്ത്യ റദ്ദാക്കി. ഇതുമായി ബന്ധപ്പെട്ട് സിവിൽ ഏവിയേഷൻ മന്ത്രാലയം പ്രസ്താവന ഇറക്കി. ഒമിക്രോൺ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ കർശനമായി നിരീക്ഷിച്ചു വരികയാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
ഒമിക്രോൺ വ്യാപകമായ സാഹചര്യത്തിൽ വാക്സിൻ ബൂസ്റ്റർ ഡോസുകൾ സ്വീകരിക്കാൻ ബ്രിട്ടൺ പൗരന്മാർക്ക് നിർദേശം നൽകി. ഒമിക്രോൺ വ്യാപനം കൊവിഡിന്റെ പുതിയ തരംഗങ്ങൾക്ക് കാരണമായേക്കുമെന്ന ഭയം ലോകരാജ്യങ്ങൾക്കിടയിൽ പ്രബലമാണ്








