പത്താൻകോട്ട്: പഞ്ചാബിലെ പത്താൻകോട്ടിൽ സന്ധ്യാ സമയത്ത് ആകാശത്ത് കണ്ട അജ്ഞാത വസ്തു ജനങ്ങളെ ഭീതിയിലാക്കുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം 6.50 ഓടെയാണ് ആകാശത്ത് പ്രകാശം പരത്തി അജ്ഞാത വസ്തു നീങ്ങിയത്. ഒരു നേർരേഖയുടെ രൂപത്തിലുള്ള പ്രകാശമാണ് ആകാശത്ത് കൂടെ കടന്ന് പോയത്.
അജ്ഞാത വസ്തു എന്താണ് എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമൊന്നും ഇല്ല. കഴിഞ്ഞ ജൂൺ മാസത്തിൽ ഗുജറാത്തിലെ ജുനഗഢിലും സൗരാഷ്ട്രയിലും സമാനമായ പ്രകാശ രേഖ കണ്ടിരുന്നു. ഇത് പറക്കും തളികയാണെന്ന അഭ്യൂഹം അന്ന് ശക്തമായിരുന്നു.
എന്നാൽ ഭൂമിയുടെ ഭ്രമണപത്തിന് സമീപം കൂടി കടന്ന് പോകുന്ന ഏതെങ്കിലും ഉപഗ്രഹമായിരിക്കാം ഇതെന്നാണ് ഗുജറാത്ത് കൗൺസിൽ ഓഫ് സയൻസ് ആൻഡ് ടെക്നോളജി ഉപദേശകൻ നരോത്തം സാഹു അഭിപ്രായപ്പെടുന്നത്. രാജ്കോട്ടിൽ അജ്ഞാത വസ്തുവിനൊപ്പം ഉച്ചത്തിലുള്ള മുഴക്കവും കേട്ടിരുന്നു. ഇതിൽ നിന്നും അഗ്നിജ്വാലകൾ പുറപ്പെട്ടിരുന്നുവെങ്കിലും ഭൂമിയിൽ പതിക്കുന്നതിന് മുൻപേ അവ കെട്ട് പോയിരുന്നു.
Discussion about this post