ഡൽഹി: രാജ്യത്തെ അഞ്ചാമത്തെ ഒമിക്രോൺ കേസ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തു. ടാൻസാനിയയിൽ നിന്നും എത്തിയ യാത്രക്കാരനാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതിനെ തുടർന്ന് ഒമിക്രോൺ റിസ്ക് രാജ്യങ്ങളിൽ നിന്നും വന്ന പതിനേഴ് യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രോഗിയുടെ അവസ്ഥ ഗുരുതരമല്ലെന്നും ലക്ഷണങ്ങൾ ലഘുവാണെന്നും ഡോക്ടർമാർ അറിയിച്ചു. നേരത്തെ ഗുജറാത്തിലും കർണാടകയിലും ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. മഹാരാഷ്ട്രയിലാണ് നാലാമത്തെ ഒമിക്രോൺ കേസ് റിപ്പോർട്ട് ചെയ്തത്.
ലക്ഷണങ്ങൾ കുറവാണെങ്കിലും വ്യാപന ശേഷി കൂടുതലുള്ള രോഗമാണ് ഒമിക്രോൺ. ഡെൽറ്റയേക്കാൾ ആറ് മടങ്ങ് വരെ വ്യാപന ശേഷിയുള്ള വൈറസ് വകഭേദമാണ് ഇത്.
Discussion about this post