ഡൽഹി: നാഗാലാൻഡ് സംഭവം ഖേദകരമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംഭവത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉന്നതതല അന്വേഷണ സംഘത്തെ നിയോഗിച്ചതായും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് നീതി ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭീകരവാദികളുടെ സാന്നിദ്ധ്യം സംശയിച്ച് സുരക്ഷാ സേന നാഗാലാൻഡിൽ വെടിവെപ്പ് നടത്തിയിരുന്നു. തുടർന്ന് അക്രമാസക്തരായ ജനക്കൂട്ടം സൈന്യത്തെ ആക്രമിക്കുകയും സൈനിക വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു. അക്രമാസക്തരായ ആൾകൂട്ടത്തെ നിയന്ത്രിക്കാൻ സൈന്യം നടത്തിയ വെടിവെപ്പിൽ ഗ്രാമവാസികളിൽ ചിലർ കൊല്ലപ്പെട്ടിരുന്നു.
Discussion about this post