ഡൽഹി: ഇന്ത്യയിൽ കൂടുതൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തു. ദക്ഷിണാഫ്രിക്കയിൽ നിന്നും വന്ന ഒരു കുടുംബത്തിലെ 9 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിലെ ആകെ ഒമിക്രോൺ രോഗികളുടെ എണ്ണം 21 ആയി.
നേരത്തെ മഹാരാഷ്ട്രയിലെ പൂനെയിൽ ഒൻപതും ഡൽഹിയിൽ ഒരു കേസും റിപ്പോർട്ട് ചെയ്തിരുന്നു. കല്യാണിലെ ഡോംബിവിലിയിലെ 33 വയസ്സുകാരനാണ് മഹാരാഷ്ട്രയിലെ ആദ്യ ഒമിക്രോൺ രോഗി.
രാജ്യത്തെ ആദ്യ രണ്ട് കൊവിഡ് കേസുകൾ ബംഗലൂരുവിലും മൂന്നാമത്തേത് ജാംനഗറിലുമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ത്യയിൽ കൊവിഡ് സ്ഥിരീകരിച്ചവർ എല്ലാവരും തന്നെ ദക്ഷിണ ആഫ്രിക്കൻ രാജ്യങ്ങളുമായി ബന്ധപ്പെട്ടവരായിരുന്നു.
Discussion about this post