ഡൽഹി: സ്ത്രീധന പീഡനക്കേസുകളിൽ ആശങ്ക രേഖപ്പെടുത്തി സുപ്രിംകോടതി. സ്ത്രീധനത്തിൻറെ പേരിൽ സ്ത്രീകളെ പീഡിപ്പിക്കുന്നത് തടയുന്ന നിയമം ശക്തമാക്കേണ്ടതുണ്ടെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. നിലവിലുള്ള നിയമങ്ങൾ പുനഃപരിശോധിക്കേണ്ടതുണ്ട്.
വിവാഹത്തിന് മുമ്പ് വിവാഹ കൗൺസിലിംഗ് നൽകണം, സ്ത്രീധന നിരോധന നിയമം കർശനമാക്കണം, വിവാഹസമയത്ത് നൽകുന്ന ആഭരണങ്ങളും മറ്റ് സ്വത്തുക്കളും ഏഴു വർഷത്തേക്ക് പെൺകുട്ടിയുടെ പേരിൽ ആക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു. ഇതിനായി കരിക്കുലം കമ്മീഷൻ രൂപീകരിക്കണം. വിവരാവകാശ ഉദ്യോഗസ്ഥനെന്ന പോലെ സ്ത്രീധന നിരോധന ഉദ്യോഗസ്ഥൻ വേണമെന്നാണ് ഹർജിക്കാരൻറെ മറ്റൊരാവശ്യം.
നിയമനിർമ്മാണ സഭയുടെ ജോലിയായതിനാൽ കോടതിക്ക് അത്തരം ഉത്തരവുകൾ പാസാക്കാനാവില്ല. സ്ത്രീകളുടെ ആഭരണങ്ങളുടെയും വസ്തുവകകളുടെയും പൂർണ്ണ അധികാരം 7 വർഷത്തേക്ക് സ്ത്രീകൾ തന്നെ ആയിരിക്കണമെന്ന അഭ്യർത്ഥന നിയമസഭ പരിഗണിക്കണമെന്നും കോടതി പറഞ്ഞു.വിഷയം വളരെ പ്രധാനപ്പെട്ടതാണെന്നും എന്നാൽ ഹരജിക്കാരൻ നിയമ കമ്മീഷനുമുമ്പാകെ ഇക്കാര്യം ആവശ്യപ്പെടണമെന്നും കോടതി നിർദ്ദേശിച്ചു. നിയമം കർക്കശനമാക്കേണ്ടത് നിയമകമ്മീഷനാണെന്നും കോടതി ചൂണ്ടിക്കാട്ടി. സ്ത്രീധന കൊലപാതക കേസുകൾ വർധിക്കുകയും കേസുകളിൽ ഭർത്താവിന്റെ നിരപരാധികളായ ബന്ധുക്കളെ പ്രതിയാക്കുകയും ചെയ്യുന്നത് ആശങ്കാജനകമാണെന്നും കോടതി വിലയിരുത്തി.
‘വിവാഹത്തിന് മുമ്പ് കൌൺസിലിംഗ് നൽകണം. ഇത് ഗ്രാമങ്ങളിൽ പ്രയോഗികമല്ലെങ്കിൽ വിഷയത്തിൽ അതാത് സർക്കാരുകൾ പരിഹാരം കാണണം. നിയമ വിദഗ്ധർ, വിദ്യാഭ്യാസ വിദഗ്ദർ, മനശാസ്ത്രജ്ഞർ തുടങ്ങിയവർ കരിക്കുലം കമ്മറ്റിയിൽ ഉണ്ടായിരിക്കണം. വിവാഹശേഷം രജിസ്ട്രേഷൻ നിർബന്ധമാണ്. ഈ വിഷയത്തിൽ നോട്ടീസ് നൽകണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യമുന്നയിച്ചിരുന്നു. നിർദ്ദേശം ലോ കമ്മീഷനു മുന്നിൽ വയ്ക്കാമെന്നും കോടതി അറിയിച്ചു.
Discussion about this post