കഴിഞ്ഞ രണ്ട് വർഷത്തെ ജ്ഞാനപീഠ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2020-ലെ ജ്ഞാനപീഠ പുരസ്കാരത്തിന് അസമീസ് സാഹിത്യകാരനായ നീല്‍മണി ഫൂക്കറും, 2021-ലെ പുരസ്കാരത്തിന് കൊങ്കണി സാഹിത്യകാരനായ ദാമോദര്‍ മോസോയും അർഹനായി.
1981-ല്‍ കവിതാസമാഹരമായ ‘കോബിത’ എന്ന കൃതിക്ക് നില്‍മണി ഫൂക്കന് അസം സാഹിത്യ അക്കാദമി അവാഡ് നേടിയിട്ടുണ്ട്. 1990-ൽ നീൽമണിയെ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. 2002-ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പും നേടി. സൂര്യ ഹേനോ നമി അഹേ ഈ നദിയേദി, ഫുലി തക സൂര്യമുഖി ഫുൽതോർ ഫാലെ, കബിത എന്നിവയാണ് പ്രധാന കൃതികൾ.
ഗോവന്‍ ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് ദാമോദര്‍ മോസോ. അദ്ദേഹത്തിന്റെ കാര്മലിന് എന്ന നോവല്‍ 1983-ല്‍ സാഹിത്യ അക്കാദമി അവാര്‍ഡിന് അർഹമായിട്ടുണ്ട്.
2011-ൽ സൂനാമി സൈമൺ എന്ന നോവലിന് വിമല വി.പൈ വിശ്വ കൊങ്കണി സാഹിത്യ പുരസ്കാരവും ലഭിച്ചു. സാഹിത്യ അക്കാദമിയുടെ എക്സിക്യൂട്ടീവ് ബോർഡ്, ജനറൽ കൗൺസിൽ, ഫിനാൻസ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഗാഥൺ, സാഗ്രണ, റുമാദ് ഫുൾ, സപൻ മോഗി, സൂനാമി സൈമൺ, സൂദ്, കാർമേലിൻ, ചിത്തരങ്ങി എന്നിവയാണ് പ്രധാന കൃതികൾ.
Discussion about this post