ഡൽഹി: സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് സഞ്ചരിച്ച സൈനിക ഹെലികോപ്ടർ അപകടത്തിൽ പെട്ട സംഭവത്തിൽ 13 പേർ മരിച്ചു. ഹെലികോപ്ടറിൽ 14 യാത്രക്കാരാണ് ഉണ്ടായിരുന്നത്. വ്യോമസേനയുടെ എം ഐ- 17 വി 5 ഹെലികോപ്ടറാണ് അപകടത്തിൽ പെട്ടത്.
വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വിവേക് റാം ചൗധരി തമിഴ്നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും നീലഗിരിയിൽ എത്തി. സ്ഥിതിഗതികൾ വിലയിരുത്തിയ രാജ്യരക്ഷാ മന്ത്രി, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റിപ്പോർട്ട് നൽകി.
രാജ്നാഥ് സിംഗ് ജനറൽ ബിപിൻ റാവത്തിന്റെ വീട്ടിലെത്തിയിരുന്നു. വൈകുന്നേരം 6.30ന് ക്യാബിനറ്റ് സമിതി യോഗം വിളിച്ചിട്ടുണ്ട്. ഇതിൽ ഔദ്യോഗിക പ്രസ്താവന ഉണ്ടാകും എന്നാണ് വിവരം.
Discussion about this post