ഡൽഹി: ഡൽഹിയിലെ രോഹിണി കോടതിയിൽ നടന്ന സ്ഫോടനത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇന്ന് രാവിലെയായിരുന്നു സംഭവം. സ്ഫോടനത്തെ തുടർന്ന് കോടതി അടച്ചു.
കോടതി മുറിയിലെ ഒരു ലാപ്ടോപ്പ് പൊട്ടിത്തെറിക്കുകയായിരുന്നു. ലഘു ബോംബ് സ്ഫോടനം ആകാനാണ് സാധ്യതയെന്നാണ് ഡൽഹി പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ഫൊറൻസിക് സംഘം അന്വേഷണം ആരംഭിച്ചു.
പൊലീസും അന്വേഷണം തുടരുകയാണ്. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിന് ശേഷം രോഹിണി കോടതി ബാർ അസോസിയേഷന്റെ ഔദ്യോഗിക പ്രസ്താവന ഉണ്ടാകും.
അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയിട്ടുണ്ട്. സ്പെഷ്യൽ പൊലീസ് കമ്മീഷണറും കോടതിയിൽ എത്തിയിട്ടുണ്ട്.
Discussion about this post