ഡൽഹി: അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന് അന്തിമോപചാരം അർപ്പിക്കാൻ ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായതും എത്തി. എന്നാൽ ‘ഗോ ബാക്ക്‘ വിളികളോടെയാണ് ജനക്കൂട്ടം ടികായതിനെ സ്വീകരിച്ചത്. ‘രാകേഷ് ടികായത് മൂർദാബാദ്, ദേശദ്രോഹി രാകേഷ് ടികായത്‘ തുടങ്ങിയ മുദ്രാവാക്യങ്ങളും ആൾക്കൂട്ടം മുഴക്കി.
രാകേഷ് ടികായതിന്റെ വരവ് പ്രദേശത്ത് വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് ബാരിക്കേഡുകൾ തീർത്തു. ഇത് മറികടക്കാനും ആൾക്കൂട്ടം ശ്രമിച്ചു. എന്നാൽ പൊലീസ് സഹായത്തോടെ ടികായത് പിന്നീട് വല്ല വിധേനെയും അകത്തു കടന്ന് അന്തിമോപചാരം അർപ്പിച്ച് മടങ്ങി.
https://twitter.com/i/status/1469236080347996163
ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും സംസ്കാര ചടങ്ങുകൾ ഡൽഹി കന്റോണ്മെന്റ് ബ്രാർ സ്ക്വയർ ശ്മശാനത്തിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളൊടെ നടന്നു. മക്കളായ കൃതികയും തരിണിയും ചേർന്നാണ് അന്ത്യകർമ്മങ്ങൾ നിർവ്വഹിച്ചത്. മൂന്ന് സേനാവിഭാഗങ്ങളും ചേർന്നാണ് സംയുക്ത സേനാപതിക്ക് യാത്രയയപ്പ് നൽകിയത്.
Discussion about this post