കാണ്‍പൂര്‍: കാണ്‍പൂര്‍ ഏകദിനത്തില്‍ രോഹിത് ശര്‍മ്മയുടെ ബാറ്റിംഗ് കരുത്തിനും ഇന്ത്യയെ രക്ഷിക്കാനായില്ല. അവസാന ഓവര്‍ വരെ ജയപ്രതീക്ഷ നിലനിര്‍ത്തിയ ഇന്ത്യ അഞ്ച് റണ്‍സിന് തോറ്റു,
150 റണ്‍സ് നേടിയ രോഹിതിന്റെ മാസ്മിരീക ബാറ്റിംഗ് തന്നെയായിരുന്നു മത്സരത്തിന്റെ ഹൈലൈറ്റ്. ദക്ഷിണാഫ്രിക്ക മുന്നോട്ട് വച്ച 304 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് 298 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. അവസാന ഓവറില്‍ 11 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്ന ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റ് കൂടി നഷ്ടപ്പെടുത്തി അഞ്ച് റണ്‍സ് കൂട്ടിച്ചേര്‍ക്കാനെ കഴിഞ്ഞുള്ളു, ജയിക്കാന്‍ രണ്ട് പന്തില്‍ ഏഴ് റണ്‍സ് വേണമെന്നിരിക്കെ ക്യാപ്റ്റന്‍ ധോണി (31) പുറത്തായതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.
നൂറ് പന്തില്‍ നിന്നാണ് രോഹിത് നൂറ് റണ്‍സ് നേടിയത്. പിന്നീട് 32 പന്തുകളില്‍ നിന്ന് അന്‍പത് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തു.ഇമ്രാന്‍ താഹിറാണ് രോഹിതിന്റെ വിക്കറ്റ് നേടിയത്. രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ അജിന്ത്യാ രഹാനെയും(60) മികച്ച പിന്തുണ നല്‍കി. 23 റണ്‍സെടുത്ത ശിഖര്‍ ധവാന്‍ വേഗത്തില്‍ പുറത്തായെങ്കിലും രോഹിതും, രഹാനെയും ചേര്‍ന്ന കൂട്ടുകെട്ട് അടിച്ച് തകര്‍ക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന കൂട്ടുകെട്ട് 149 റണ്‍സെടുത്തു. കൊഹ്ലി 11 റണ്‍സെടുത്ത് പുറത്തായി. റെയ്‌ന മൂന്ന് റണ്‍സെടുത്തു.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സെടുത്തു. 104 റണ്‍സെടുത്ത ഡിവില്ലിയേഴ്‌സാണ് ഇന്ത്യന്‍ ബൗളിംഗിനെ നിഷ്‌ക്കരുണം കൈകാര്യം ചെയ്തത്. അവസാനപന്തിലായിരുന്നു വില്ലിയുടെ സെഞ്ച്വറി. 62 റണ്‍സെടുത്ത ഡ്യുപ്ലെസിയും അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ബെഹറഡിയനും(35) സന്ദര്ഡശകരുടെ സ്‌ക്കോര്‍ 300 കടത്തി. രണ്ട് വിക്കറ്റ് വീതമെടുത്ത ഉമേഷ് യാദവും, അമിത് മിശ്രയുമാണ് ഇന്ത്യന്‍ ബൗളിംഗില്‍ അല്‍പമെങ്കിലും മികച്ച പ്രകടനം നടത്തിയത്.
ടോസ് നേടിയ പ്രോട്ടിസ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
Discussion about this post