സി.പി.എം നേതാവായ അധ്യാപകനെതിരെ പോക്സോ കേസ്. മലപ്പുറം എടക്കര സിപിഐഎം ഏരിയാ കമ്മറ്റിയംഗം സുകുമാരനെതിരെയാണ് നിലമ്പൂർ പൊലീസ് കേസെടുത്തതെന്ന് ഒരു സ്വകാര്യ ന്യൂസ് ചാനൽ റിപ്പോർട്ട് ചെയ്തു.
മോശമായി പെരുമാറിയെന്ന വിദ്യാർഥിനികളുടെ പരാതിയിലാണ് അധ്യാപകനെതിരെ പോക്സൊ നിയമപ്രകാരം കേസെടുത്തത്. സി.പി.ഐ (എം നിയന്ത്രണത്തിലുള്ള നിലമ്പൂർ സഹകരണ കോളജിലെ സെക്രട്ടറിയും അധ്യാപകനുമാണ് സുകുമാരൻ.
നാല് വിദ്യാർഥിനികളുടെ പരാതിയിൽ രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. മജിസ്ട്രേറ്റ് മുൻപാകെ വിദ്യാർഥിനികളുടെ രഹസ്യ മൊഴിയും രേഖപ്പെടുത്തി.
Discussion about this post