കോവിഡ് വകഭേദമായ ഒമിക്രോണ്‍ വേഗത്തില്‍ പടരുമെന്ന് ലോകാരോഗ്യ സംഘടന. വാക്സിന്റെ ഫലപ്രാപ്തി കുറയ്ക്കുമെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. മുന്‍ വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണിന് ഗുരുതരമായ രോഗലക്ഷണങ്ങള്‍ കുറവാണ്. എന്നാല്‍ ഡെല്‍റ്റ വകഭേദത്തെക്കാള്‍ വേഗത്തില്‍ ആളുകളിലേക്ക് പടരാനുള്ള ശേഷി ഒമിക്രോണിനുണ്ട്. ഈ വര്‍ഷം ആദ്യം രാജ്യത്ത് കണ്ടെത്തിയ ഡെല്‍റ്റ വേരിയന്റാണ് ലോകത്തിലെ മിക്ക കൊറോണ വൈറസ് അണുബാധകള്‍ക്കും കാരണം.
ദക്ഷിണാഫ്രിക്കയിലാണ് ഒമൈക്രോണ്‍ സാന്നിദ്ധ്യം ആദ്യമായി കണ്ടെത്തിയത്. നിരവധി തവണ ജനിതകവ്യതിയാനം നടന്നിട്ടുള്ള വകഭേദമാണ് ഒമൈക്രോണ്‍. ഡിസംബര്‍ ഒമ്പത് വരെയുള്ള വിവരങ്ങള്‍ അനുസരിച്ച് 63 രാജ്യങ്ങളില്‍ ഒമൈക്രോണ്‍ കണ്ടെത്തിയതായി സ്ഥിരീകരിച്ചട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഡെല്‍റ്റയുടെ വ്യാപനം കുറവായ ദക്ഷിണാഫ്രിക്കയിലും ഡെല്‍റ്റ കൂടുതലായുള്ള ബ്രിട്ടനിലും പുതിയ വകഭേദം വളരെ പെട്ടെന്ന് പടര്‍ന്നു പിടിക്കുകയാണ്. ഒമൈക്രോണിനെ കുറിച്ചുള്ള ആദ്യകാല തെളിവുകള്‍ സൂചിപ്പിക്കുന്നത് വാക്സിന്റെ പ്രതിരോധത്തെ ബാധിക്കാനും, ഫലപ്രാപ്തി കുറയ്ക്കാനും വകഭേദത്തിന് കഴിയുന്നുണ്ട് എന്നാണെന്ന് സംഘടന വ്യക്തമാക്കി. ഇത് സാമൂഹിക വ്യപനത്തിനും കാരണമാകും.
ഇതുവരെ പല രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ ഒമൈക്രോണ്‍ രോഗലക്ഷണങ്ങള്‍ കുറവാണ്. ഇന്ത്യയില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരില്‍ നേരിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഒമൈക്രോണിന്റെ തീവ്രത സംബന്ധിച്ച് വ്യക്തത വരാന്‍ ഇപ്പോഴുള്ള വിവരങ്ങള്‍ അപര്യാപതമാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.
Discussion about this post